ഓ ഐ സി സി അയർലന്റിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 150-ജന്മവാർഷിക ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ഡബ്ലിനിലെ ടാലയിൽ .പ്രമുഖർ പങ്കെടുക്കുന്നു …3 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം..10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും…6 മണിക്ക് പൊതു സമ്മേളനം..

കാമുകനോടൊപ്പം പോകാന്‍ ഭർത്താവിനെ കൊല്ലാൻ വിവാഹ മോതിരം വിറ്റ് ക്വട്ടേഷൻ നൽകിയ യുവതി പിടിയിൽ

വിഴിയനഗരം: ഭർത്താവിനെ കൊല്ലാൻ കാമുകന് ക്വട്ടേഷൻ നൽകിയ യുവതി അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ വിഴിയനഗരം ജില്ലയിലാണ് സംഭവം. ഗാരുഗുബില്ലി പോലീസ് സ്റ്റേഷനിൽ തിങ്കളാഴ്ചയാണ് സരസ്വതി (22) പരാതിയുമായി എത്തിയത്. തന്‍റെ ഭർത്താവായ യമക ഗൗരിശങ്കറിനെ രാത്രി എട്ടുമണിയോടെ ഐടിഡിഎ പാർക്കിനു സമീപം മൂന്നു അജ്ഞാതർ ചേർന്ന് കൊന്ന് വിവാഹ മോതിരം മോഷ്ടിച്ചുവെന്നാണ് പരാതി നൽകിയത്.

എന്നാൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സരസ്വതി നൽകിയ ക്വട്ടേഷന്‍റെ ഭാഗമായാണ് കൊലപാതകമെന്ന് കണ്ടെത്തുകയായിരുന്നു. വിവാഹ മോതിരും വിറ്റാണ് ക്വട്ടേഷനുള്ള പണം സരസ്വതി കണ്ടെത്തിയത്. കാമുകനായ മദുവിനെയാണ് സരസ്വതി ക്വട്ടേഷൻ ഏൽപ്പിച്ചത്. ഇയാൾ മൂന്നു പേരടങ്ങുന്ന സംഘത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നു. ഇവരെല്ലാം ബിടെക് ബിരുദധാരികളാണെന്ന് പോലീസ് പറഞ്ഞു. പതിനായിരം രൂപയ്ക്കാണ് ഇവർ ക്വട്ടേഷൻ ഏറ്റെടുത്തത്. ഇതിനായിട്ടാണ് വിവാഹ മോതിരം വിറ്റത്. കാമുകനായ മദുവിനൊപ്പം പോകുന്നതിനായിട്ടായിരുന്നു കൊലപാതകമെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരും അറസ്റ്റിലായതായി പോലീസ് അറിയിച്ചു.

Latest
Widgets Magazine