ഭാര്യ മരിച്ച ദുഖത്തിൽ ആത്മഹത്യയ്ക്കായി മരത്തിൽ കയറിയ ഗൃഹനാഥൻ വീണു മരിച്ചു

ഭാര്യ മരിച്ച ദുഖത്തിൽ ആത്മഹത്യയ്ക്കായി മരത്തിൽ കയറിയ ഗൃഹനാഥൻ വീണു മരിച്ചു. തിരുവനന്തപുരം കല്ലറമുതുവിള ഊറ്റുകുഴിയിൽ സുദർശനനാണ് (56) മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. കൂലിപ്പണിക്കാരനായ സുദർശനന്റെ ഭാര്യ ഷൈലജ (അംബി- 51) അസുഖ ബാധയെ തുടർന്ന് വ്യാഴാഴ്ച മരിച്ചിരുന്നു. ഭാര്യയുടെ വിയോഗത്തിൽ മനം നെന്ത് കഴിയുകയായിരുന്ന സുദർശനൻ മരണത്തിന്റെ രണ്ടാം നാൾ വീട്ടിനടുത്ത് നാൽപ്പത് അടിയോളം ഉയരമുള്ള മരത്തിൽ കയറി ആത്മഹത്യയ്ക്ക് ഒരുങ്ങിയിരുന്നു. ഇത് കണ്ട ബന്ധുക്കൾ സുദർശനനോട് താഴേയ്ക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടർന്ന് ബന്ധുക്കളിലൊരാൾ പിന്നാലെ കയറി ആത്മഹത്യ ചെയ്യാൻ ശിഖരത്തിൽ കെട്ടിയ കയർ അഴിച്ചുമാറ്റി. തുടർന്ന് വീണ്ടും സുദർശനനോട് താഴേയ്ക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അപ്പോഴു കൂട്ടാക്കിയില്ല. പകരം ബന്ധുവിനോട് താഴേയ്ക്ക് ഇറങ്ങികൊള്ളാനും താൻ പിന്നാലെ ഇറങ്ങാമെന്ന് പറയുകയും ചെയ്തു. ഇത്് കേട്ട് ബന്ധു താഴെ ഇറങ്ങി . അൽപ്പ സമയത്തിനുള്ളിൽ സുദർശനനും നിലംപൊത്തുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുദർശനനെ ബന്ധുക്കൾ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിയ്ക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ; സൂനീശ്, ദർശന. മരുമക്കൾ; ഹിമ, ജിനേഷ്.

നടിയോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു;  ഷൂട്ടിംഗ് സെറ്റില്‍ വെച്ച്  ആത്മഹത്യ ചെയ്തു; അയാള്‍ മാനസിക രോഗിയും സ്ത്രീലമ്പടനുമാണെന്ന് നടി നഗ്ന മാറിടങ്ങളിലൂടെ പ്രതിഷേധമുയര്‍ത്തിയ വനിതാ നേതാവ് ആത്മഹത്യ ചെയ്ത നിലയില്‍; ലോകനേതാക്കളെ സ്തംഭിപ്പിച്ച ആ പോരാളി ഇനിയില്ല വിവാഹ വാഗ്ദാനം നല്‍കി സൈനീകന്‍ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി: യുവതി ആത്മഹത്യ ചെയ്തു സൈന്യത്തില്‍ ചേരാന്‍ കഴിയാത്തതില്‍ മനംനൊന്ത് യുവാവ് ഫെയ്‌സ്ബുക്കില്‍ ലൈവിട്ട് ആത്മഹത്യ ചെയ്തു മകളുടെ വിവാഹത്തിന് പണം കണ്ടെത്താനാകാതെ വന്നതോടെ മാനസികമായി തളര്‍ന്നു; പിതാവ് ആത്മഹത്യ ചെയ്തു
Latest
Widgets Magazine