എച്ച്‌ഐവി ബാധിതരായ പെണ്‍കുട്ടികളെക്കൊണ്ട് അനാഥാലയത്തിലെ കക്കൂസ് മാലിന്യം നീക്കിച്ചു; വാര്‍ഡനെതിരെ കേസ് രണ്ട് പേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: എച്ച്‌ഐവി ബാധിതരായ പെണ്‍കുട്ടികളെ ഉപയോഗിച്ച് കക്കൂസ് കുഴിയില്‍ നിന്ന് മാലിന്യം നീക്കം ചെയ്യിച്ചു. ഹൈദരാബദിലെ ഉപ്പലിന് സമീപത്തെ അനാഥാലയത്തിലാണ് സംഭവം. പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെയാണ് അനാഥാലയ അധികൃതര്‍ മാന്‍ഹോളില്‍ ഇറക്കിയത്. പെണ്‍കുട്ടി മാന്‍ഹോളില്‍ നിന്നും മലം അടക്കമുള്ള മാലിന്യങ്ങള്‍ കോരുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. രാജ്യത്ത് ബാലവേലയും തോട്ടിപ്പണിയും നിരോധിച്ചിരിക്കെയാണ് അനാഥാലയ അധികൃതരുടെ അനാസ്ഥ.

അഗാപ്പെ ഓര്‍ഫന്‍ എന്ന അനാഥാലയത്തിലെ കുട്ടിയെയാണ് മാന്‍ഹോള്‍ ശുചിയാക്കാന്‍ നിയോഗിച്ചത്. ഇതിനെതിരെ പ്രദേശവാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. ചൈല്‍ഡ് ലേബര്‍ ആക്റ്റ്, ജുവനൈല്‍ ജസ്റ്റിസ് ആക്റ്റിന്റെ സെക്ഷന്‍ 75 എന്നിവ പ്രകാരം അനാഥാലയ വാര്‍ഡനെതിരെ പോലീസ് കേസെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനാഥാലയത്തില്‍ 230 കുട്ടികളുണ്ട്. ഇതില്‍ 90 പേര്‍ എച്ച്.ഐ.വി ബാധിതരാണ്. ഇതില്‍ പന്ത്രണ്ടോളം കുട്ടികളെക്കൊണ്ട് മാന്‍ഹോള്‍ വൃത്തിയാക്കിച്ചതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ബാലാവകാശ പ്രവര്‍ത്തകന്‍ അച്യുത റാറു പറഞ്ഞു. അനാഥാലയത്തില്‍ എച്ച്.ഐ.വി ബാധിതരായ കുട്ടികളുള്ളതിനാല്‍ മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ആരും വരില്ലെന്ന് ഓര്‍ഫനേജ് സൂപ്പര്‍വൈസര്‍ പറഞ്ഞു. അതിനാലാണ് കുട്ടികളെ മാന്‍ഹോളില്‍ ഇറക്കിയതെന്നും സൂപ്പര്‍വൈസര്‍ പറഞ്ഞു.

Top