ഓ ഐ സി സി അയർലന്റിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 150-ജന്മവാർഷിക ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ഡബ്ലിനിലെ ടാലയിൽ .പ്രമുഖർ പങ്കെടുക്കുന്നു …3 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം..10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും…6 മണിക്ക് പൊതു സമ്മേളനം..

ഞാനെന്റെ കോച്ചിനെ വെറുക്കുന്നു! എന്റെ വേദനകളില്‍ ആ വ്യക്തി സന്തോഷിക്കുന്നു;ഇന്ത്യന്‍ ബാഡ്മിന്റണിന്റെ അഭിമാനമായ പി വി സിന്ധുവിന്റെ വെളിപ്പെടുത്തൽ

ന്യുഡൽഹി :ഞാനെന്റെ കോച്ചിനെ വെറുക്കുന്നു!..കാരണം എന്റെ വേദനകളില്‍ ആ വ്യക്തി സന്തോഷിക്കുന്നുവെന്നും ഇന്ത്യന്‍ ബാഡ്മിന്റണിന്റെ അഭിമാനമായ പി വി സിന്ധുവിന്റെ ‘പരസ്യ’ വെളിപ്പെടുത്തൽ വൻ ചർച്ചയായിരിക്കയാണ് .അതും അദ്ധ്യാപക ദിനത്തിൽ .അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചാം തിയതി തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ക്ക് ആശംസകളര്‍പ്പിക്കുന്ന പതിവുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളും മറ്റും ഇത്രയേറെ ജനപ്രിയമായതുകൊണ്ട് പ്രത്യേകിച്ചും. ഏതായാലും ഇത്തവണയും അധ്യാപകദിനം ആളുകള്‍ വളരെ ഭംഗിയായി ആഘോഷിച്ചു. സോഷ്യല്‍മീഡിയകളിലൂടെ പറന്നുനടന്ന അധ്യാപക ദിനാശംസകളില്‍ ഒന്ന്, ഒരു ശിഷ്യ തന്റെ ഗുരുവിന് സമര്‍പ്പിച്ച ആശംസ, ആളുകളില്‍ കോരിത്തരിപ്പുണ്ടാക്കി. ഒരു ഗുരു എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് ആ വീഡിയോ സന്ദേശം പലര്‍ക്കും പഠിപ്പിച്ചു കൊടുത്തു.

ആ ശിഷ്യ വേറെയാരുമല്ല, ഒളിമ്പിക് മെഡല്‍ വരെ നേടിത്തന്ന് ഇന്ത്യന്‍ ജനതയെയും ഇന്ത്യന്‍ ബാഡ്മിന്റണിനെയും ലോകത്തിന്റെ നെറുകയിലെത്തിച്ച പി വി സിന്ധു. ഗുരു ആരായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പുല്ലേലാ ഗോപീചന്ദ്. നേട്ടങ്ങള്‍ക്ക് കാരണക്കാരനായ തന്റെ പ്രിയ കോച്ചിന് അധ്യാപക ദിനത്തില്‍ സിന്ധു നല്‍കിയ സമ്മാനമാണ് സമൂഹമാധ്യമങ്ങളെ ഹരം കൊള്ളിച്ചുകൊണ്ടിരിക്കുന്നത്. സ്വപ്നം വെട്ടിപിടിക്കണമെങ്കില്‍ പലതും ത്യജിക്കേണ്ടി വരും എന്ന് പറയാതെ പഠിപ്പിക്കുക കൂടിയാണ് ഈ വീഡിയോയിലൂടെ .

Latest
Widgets Magazine