ഇരട്ടകള്‍ക്ക് ഒരേ ഭര്‍ത്താവ് …ലോകത്തിലെ ഏറ്റവും സാമ്യതകളുള്ള ഇരട്ടസഹോദരിമാര്‍ക്ക് ഞെട്ടിക്കുന്ന ആഗ്രഹം !…

തിരിച്ചറിയാന്‍ കഴിയാത്തവിധം ഒരേപോലെയുള്ള ഈ ഇരട്ട സഹോദരിമാര്‍ വീണ്ടും ലോകശ്രദ്ധയിലേക്ക് . സിഡ്നി സ്വദേശികളായ അന്നയും ലൂസിയുമാണ് ഈ ഇരട്ടകള്‍ . സദാ സമയവും ഒന്നിച്ചാണിവര്‍. ഒരേ ബെഡില്‍ ഉറക്കം. ഒരേ ഹെയര്‍ സ്‌റ്റെല്‍. ഒരേ ഡയറ്റ്. ഒരേ മൊബൈല്‍ ഫോണ്‍. തീര്‍ന്നില്ല, വിശേഷം. ഇരുവര്‍ക്കും ഒരേ ജീവിത പങ്കാളിയുമാണ്. ഇപ്പോള്‍, ഒരേ സമയം, ഗര്‍ഭിണികളാവണം എന്ന ആഗ്രഹവുമായി നടക്കുകയാണ് 30 വയസ്സുള്ള ഈ ഇരട്ടകള്‍.anna -lucy hus

രണ്ടു വഷം മുമ്പ് ഒരു ജപ്പാനീസ് ചാനല്‍ ഇവരെ ലോകത്തെ ഏറ്റവും സാമ്യതകളുള്ള ഇരട്ടകളായി തരഞ്ഞെടുത്തിയിരുന്നു.ഏകദേശ ഛായ ഉണ്ടായിരുന്നെങ്കിലും ഒരു വ്യത്യാസവുമില്ലാത്ത വിധം ഒരേ പോലെയാവാന്‍ ഇരുവരും വന്‍ തുക മുടക്കി കോസ്മറ്റിക് ശസത്രക്രിയ കൂടി ചെയ്തു. അതോടെ, കാഴ്ചയിലെ ചെറിയ വ്യത്യാസങ്ങള്‍ കൂടി ഇല്ലാതായി.identical-twins-4

കുറച്ചുനാള്‍ മുമ്പ് മെക്കാനിക്കായ ബെന്‍ ബൈറണ്‍ എന്ന യുവാവുമായി ഇവര്‍ പ്രണയത്തിലായി. കാമുകനെ പങ്കിട്ടെടുക്കുക എന്ന തീരുമാനെടുക്കുകയായിരുന്നു ഇവര്‍. ഒരേപോലെയല്ലെങ്കിലും ബെന്നിനും ഒരു ഇരട്ട സഹോദരന്‍ ഉണ്ട്.Identical-twins-want-to-have-identical-babiesകഴിഞ്ഞ ദിവസം ഒരു ഓസ്‌ട്രേലിയന്‍ ചാനല്‍ ഷോയിലാണ് ഒരേ സമയം ഗര്‍ഭിണികളാവണംഎന്ന ആഗ്രഹം ഇവര്‍ പങ്കുവച്ചത്. അതിനു വേണ്ടി വേണമെങ്കില്‍ ഐവിഎഫ് ചികില്‍സ പോലും നടത്താമെന്നാണ്ഇപ്പോള്‍ ഇവരുടെ തീരുമാനം.

Latest
Widgets Magazine