യുദ്ധ വീരന്മാർ അമേരിക്ക തന്നെ: ബ്രിട്ടനെ തോൽപ്പിച്ച് ഇന്ത്യ നാലാമത്; കിമ്മും കൊറിയയും 23 -ാമത്; ആൾബലത്തിലും ആയുധ ശേഷിയിലും അമേരിക്ക തന്നെ ഒന്നാമത്

ഇന്റർനാഷണൽ ഡെസ്‌ക്

വാഷിങ്ടൺ: അമേരിക്കയെ വെല്ലുവിളിച്ചു ചങ്കുവിരിച്ചു നിൽക്കുന്ന ഉത്തരകൊറിയയുടെ അമേരിക്കയുടെ നേരിട്ട് ഏറ്റുമുട്ടിയാൽ കിമ്മിനും കൊറിയയ്ക്കും വീരമൃത്യുവാകും ഫലം. ലോകരാജ്യങ്ങൾ തങ്ങളുടെ ആൾബലത്തിനും ആയുധശേഷിയ്ക്കുമായി ചിലവാക്കുന്ന തുക സംബന്ധിച്ചു നടത്തിയ പഠനത്തിലാണ് യുദ്ധവീരൻമാരുടെയും വീമ്പിളക്കുന്നവരുടെയും യഥാർഥ ചിത്രം വ്യക്തമായത്. സൈനിക ശേഷിയുടെയും പ്രതിരോധ സേനയ്ക്കായി ചിലവഴിക്കുന്ന തുകയുടെയും കാര്യത്തിൽ ലോകത്തിൽ ലോകത്തിലെ 25 രാജ്യങ്ങളുടെ പട്ടികയാണ് കഴിഞ്ഞ ദിവസം ഗ്ലോബൽ റാങ്കിങ് ഫോർ ആംഡ് ഫോഴ്‌സ് സംഘം പുറത്തു വിട്ടത്. ലോകത്തിലെ 150 രാജ്യങ്ങളുടെ പട്ടികയിൽ നിന്നാണ് സൈനിക ശേഷിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങളെ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

usa
ആദ്യ 25 പേരുടെ പട്ടികയിൽ ആദ്യ അഞ്ചു സ്ഥാനക്കാരിൽ മൂന്നും ഏഷ്യൻ രാജ്യങ്ങളാണ്. ആയുധ ശേഷിയിൽ മുന്നിൽ നിൽക്കുന്ന 25 ൽ 13 രാജ്യങ്ങളും ഏഷ്യയിൽ നിന്നാണ്. അഞ്ചു രാജ്യ്ങ്ങൾ യൂറോപ്പിൽ നിന്നും രണ്ടു രാജ്യങ്ങൾ നോർത്ത് അമേരിക്കയിൽ നിന്നും പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആൾബലത്തിന്റെയും ആയുധശേഷിയുടെയും ബലത്തിൽ ലോകപൊലീസായ അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

amerറഷ്യയും ചൈനയും ഇന്ത്യയും രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങളിൽ യഥാക്രമം ഉണ്ട്. ഇന്ത്യയെ വെല്ലുവിളിക്കുന്ന പാക്കിസ്ഥാനു 13 -ാം സ്ഥാനവും, അമേരിക്കയെ നിരന്തരം പോരിനു വിളിക്കുന്ന ഉത്തരകൊറിയയ്ക്കു 23 -ാം സ്ഥാനവുമാണ് പട്ടികയിൽ ഉള്ളത്. ആരെയും കൂസാതെ മധ്യപൂർവദേശത്ത് സ്വന്തം സ്ഥാനം സ്വന്തമാക്കാൻ വെമ്പൽ കൊള്ളുന്ന ഇറാന് സൈനിക ശേഷിയുടെയും ബജറ്റിന്റെയും കാര്യത്തിൽ ഇരുപതാം സ്ഥാനമാണ് ഉള്ളത്.

rus
മുന്നണി പോരാളികളായി 14.52 കോടി സൈനികർ സ്വന്തമായുള്ള അമേരിക്ക തന്നെയാണ് സൈനിക ശേഷിയിൽ ഏറ്റവും മുന്നിൽ. 600 ബില്യൺ ഡോളറാണ് അമേരിക്ക പ്രതിരോധ ബജറ്റിനായി ഓരോ വർഷവും മാറ്റിവയ്ക്കുന്നത്. 5884 ടാങ്കുകൾ സ്വന്തമായുള്ള അമേരിക്കയ്ക്കു, വിമാനവും ഹെലികോപ്റ്ററും വഹിക്കാൻ ശേഷിയുള്ള 19 കപ്പലുകളും, താല്കാലിക നേവൽ, എയർഫോഴ്‌സ് കേന്ദ്രങ്ങളുമുണ്ട്. 13,762 യുദ്ധവിമാനങ്ങൾ സ്വന്തം കയ്യിലുള്ള അമേരിക്കയ്ക്കു 415 പോർകപ്പലുകളാണ് ഉള്ളത്. ഏതു നിമിഷവും പോരാട്ടത്തനു തയ്യാറുള്ള 14 ലക്ഷം സൈനികരാണ് അമേരിക്കയ്ക്കുള്ളത്.

china
രണ്ടാം സ്ഥാനത്തുള്ള റഷ്യ അമേരിക്കയുടെ പ്രതിരോധ ബജറ്റിന്റെ പത്തിലൊന്നു പോലും സൈന്യത്തിനു വേണ്ടി മാറ്റി വച്ചിട്ടില്ല. 45 ബില്യൺ ഡോളർമാത്രമാണ് റഷ്യയുടെ വാർഷിക പ്രതിരോധ ബജറ്റ്. ഏഴു കോടി സൈനികർ സ്വ്ന്തമായുള്ള റഷ്യ ആയുധ ശേഷിയുടെ കാര്യത്തിൽ അമേരിക്കയ്‌ക്കൊപ്പം കട്ടയ്ക്കു പിടിക്കുന്നുണ്ട്. 20,215 ടാങ്കുകളും, 3794 യുദ്ധവിമാനങ്ങളും, 352 പോർകപ്പലുകളും, ഏഴരലക്ഷം കാലാൾപടയാളുകളുമുള്ള റഷ്യയ്ക്കു സോവിയറ്റ് യൂണിയന്റെ കാലത്ത് തദ്ദേശിയമായി നിർമിച്ചെടുത്ത വിമാനവാഹിനികപ്പലായ അഡ്മിറൽ കുസ്‌നെറ്റ്‌സോവ് മാത്രമാണ് ഉള്ളത്.
ആകെയുള്ള സേനാബലത്തിൽ മൂന്നാം സ്ഥാനത്താണെങ്കിലും സൈനികരുടെ മനുഷ്യവിഭവ ശേഷിയിൽ ചൈന രണ്ടാം സ്ഥാനം സ്വന്തമാക്കുന്നുണ്ട്. ഏതു നിമിഷവും യുദ്ധത്തിനു തയ്യാറായ ഏഴരക്കോടി സൈനികരാണ് ചൈനയ്ക്കു സ്വന്തമായുള്ളത്. ഇതുകൂടാതെ ജനങ്ങളിൽ പ്രായപൂർത്തിയായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത യുവാക്കളിൽ 90 ശതമാനവും സൈനിക പരിശീലനം പൂർത്തിയാക്കിയ രാജ്യമെന്ന നേട്ടവും ചൈനയ്ക്കു സ്വന്തമാണ്. 161 ബില്യൺ ഡോളറിന്റെ പ്രതിരോധ ബജറ്റുള്ള ചൈനയ്ക്കു ഒരു വിമാനവാഹിനി കപ്പലും 6457 പാറ്റൻ ടാങ്കുകളും 2955 യുദ്ധവിമാനങ്ങളും 714 പോർക്കപ്പലുകളും, രണ്ടു കോടിയിലധികം വരുന്ന കാലാൾപടയും സ്വന്തംനിലയിലുണ്ട്.
നാലാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യയ്ക്കു 51 ബില്യൺ ഡോളർമാത്രമാണ് സൈനികശേഷിയിലുള്ളത്. ആറേകാൽകോടിയാണ് ഇന്ത്യയുടെ കര, നാവിക, വ്യോമസേനയുടെ സൈനിക ശേഷി. 4426 പാറ്റൻടാങ്കുകളും, 2102 യുദ്ധവിമാനങ്ങളും, 295 പടക്കപ്പലുകളും, 13 ലക്ഷം കാലാൾപടയും ഇന്ത്യയ്ക്കു സ്വന്തമായുണ്ട്. അമേരിക്കകഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിമാനവാഹിനി കപ്പലുകൾ സ്വന്തമായുണ്ടെന്ന അഹങ്കാരം ഇന്ത്യയ്ക്കു മാത്രമാണ് ഉള്ളത്.
അമേരിക്കയെ വെല്ലുവിളിച്ചു നിൽക്കുന്ന ഉത്തരകൊറിയ 75 ബില്യൺ യുഎസ് ഡോളറാണ് പ്രതിരോധത്തിനായി നീക്കി വച്ചിരിക്കുന്നത്. 5025 പാറ്റൺടാങ്കുകളും, 944 യുദ്ധവിമാനാങ്ങളും 967 നാവികസേനയും, ഏഴുപതിനായിരം കാലാൾപടയുമുള്ള ഉത്തരകൊറിയ ഏതുരാജ്യത്തിനും വെല്ലുവിളി ഉയർത്താൻ പോന സേന തന്നെയാണ്.

Top