ബ്രിട്ടനില്‍ നഴ്‌സുമാരുടെ ഒഴിവുകള്‍ നികത്തുന്നു; മലയാൡനഴ്‌സുമാര്‍ക്ക് സന്തോഷ വാര്‍ത്ത; ഐഎല്‍ടിഎസില്‍ ഇളവ് പ്രഖ്യാപിക്കും

ഇന്ത്യയിലെ നഴ്‌സുമാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി ബ്രിട്ടനില്‍ എളുപ്പത്തില്‍ നഴ്‌സിങ് ജോലി സമ്പാദിക്കാം… ഐഎല്‍ടിഎസെന്ന കടുത്ത പരീക്ഷയില്‍ ഇളവ് നല്‍കി നഴ്‌സുമാരുടെ ഒഴുിവുകള്‍ നികത്താനാണ് ഇപ്പോള്‍ ബ്രിട്ടന്റെ തീരുമാനം. ഇത് മലയാളികളുള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് ഗുണകരമാകും.

നഴ്സുമാര്‍ക്ക് നിലവില്‍ വേണ്ട ഐഇഎല്‍ടിഎസ് സ്‌കോര്‍ ഏഴാണ്. അത് ആറരയയായി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. പരീക്ഷയില്‍ ഏഴു മാര്‍ക്കാണ് ഇപ്പോള്‍ വേണ്ടത്. ഇത് 6.5 ആക്കാനാണ് തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാഷയുടെ പേരിലുള്ള കടുംപിടിത്തം ബ്രിട്ടന് ആവശ്യമായ മികവുള്ള നേഴ്സുമാരേ ബ്രിട്ടന് കിട്ടാതെ പോകുന്നു. ഭൂരിഭാഗവും ഗള്‍ഫ് മേഖലയിലേക്ക് പോവുകയാണ്. കഴിവിന് ഒന്നാം സ്ഥാനവും ഭാഷക്ക് രണ്ടാം പരിഗണയും നലാകാനാണ് ആലോചന. വാദം നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷ് ഭാഷാ പരീക്ഷകളില്‍ ഇളവ് വരുത്തണോ എന്ന കാര്യം എന്‍എംസി പരിശോധിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.മാറ്റങ്ങള്‍ വരുത്തുന്നത് ഭാഷാ ടെസ്റ്റുകള്‍ കൂടുതല്‍ ലളിതമാക്കാനാനാണ്.

ഈയാഴ്ചയൊടുവില്‍ നടക്കുന്ന എന്‍എംസി ബോര്‍ഡ് മീറ്റിങ്ങില്‍ ഇക്കാര്യം പരിഗണനയ്ക്ക് വന്നേക്കും. 680,000 നഴ്സുമാരാണ് ബ്രിട്ടനിലുള്ളത്. എന്നാല്‍, ഓരോ പത്ത് തസ്തികയിലും ഒന്നെന്ന വണ്ണം ഒഴിവുകള്‍ ഇനിയും നികത്താനുണ്ട്. ആകെയുള്ള നഴ്സുമാരില്‍ 13 ശതമാനത്തോളമാണ് വിദേശികളുടെ എണ്ണം. ജീവനക്കാരുടെ ദൗര്‍ലഭ്യം കുറയ്ക്കുന്നതിന് ഐഇഎല്‍ടിഎസ് സ്‌കോര്‍ ഇളവ് ചെയ്യണമെന്ന നിര്‍ദ്ദേശം നഴ്സുമാര്‍ തന്നെയാണ് മുന്നോട്ടുവെച്ചത്. 3600ഓളം നഴ്സുമാര്‍ ഈ നിവേദനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

Top