ഇനി വിദ്യാര്‍ത്ഥികളുടെ പൂര്‍വ്വകാല ചരിത്രം അന്വേഷിക്കും; ലൈംഗികാനുഭവം വരെ ചോദിച്ച് ഐഐടി സര്‍വ്വകലാശാല

മുംബൈ: പ്രശസ്ത സര്‍വ്വകലാശാല ഐഐടിയില്‍ ഇനി പുതുതായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചില അന്വേഷണം നടക്കും. അവരുടെ പൂര്‍വ്വകാല ചരിത്രം അന്വേഷിക്കുന്ന സര്‍വ്വേ നടന്നു കഴിഞ്ഞു. ലൈംഗികാനുഭവം വരെ വിദ്യാര്‍ത്ഥികളോട് ചോദിച്ചറിയുന്ന സര്‍വ്വെയാണ് നടന്നത്. മിടുക്കന്‍മാര്‍ മാത്രം പഠിക്കുന്ന കാമ്പസ് എന്ന വിശേഷണമാണ് ഐഐടിക്ക് ലഭിച്ചിരിക്കുന്നത്.

ഹാവാര്‍ഡ് ക്രിംസണ്‍ ഫ്രെഷ്മെന്‍ സര്‍വേയുടെ മാതൃകയിലാണ് ബോംബെ ഐഐടിയില്‍ സര്‍വേ നടത്തിയത്. പുകവലിക്കാത്തവരുടെ കാമ്പസാണ് ബോംബെ ഐഐടി എന്നു സര്‍വേയില്‍ വ്യക്തമായി. 95 ശതമാനം വിദ്യാര്‍ഥികളും തങ്ങള്‍ക്കു ലൈംഗികാനുഭവങ്ങളില്ലെന്നും സര്‍വേയില്‍ വ്യക്തമാക്കി. മുപ്പതുശതമാനം പേര്‍ തങ്ങള്‍ പ്രണയത്തിലോ പ്രണയബന്ധമുള്ളവരോ ആയിരുന്നെന്നു വ്യക്തമാക്കി. 75 ശതമാനം പേരും സ്വവര്‍ഗാനുരാഗത്തെ അംഗീകരിക്കാന്‍ തയാറുമാണ്. ഐഐടി വിദ്യാര്‍ഥികളുടെ മുഖപത്രമായ ഇന്‍സൈറ്റാണ് സര്‍വേ നടത്തിയത്. വിദ്യാര്‍ഥികളുടെ ശീലങ്ങള്‍, രാഷ്ട്രീയാഭിമുഖ്യം, ദൈവവിശ്വാസം എന്നിവയും സര്‍വേയില്‍ ചോദിച്ചറിഞ്ഞു.

കാമ്പസിലെ വിദ്യാര്‍ഥികളുടെ സ്വഭാവവിശേഷങ്ങള്‍ പഠിക്കുകയായിരുന്നു സര്‍വേയുടെ ലക്ഷ്യമെന്നാണ് വിശദീകരണം. അറുപതുശതമാനം വിദ്യാര്‍ഥികള്‍ മതവിശ്വാസികളാണെന്നു സര്‍വേയില്‍ വ്യക്തമായി. പതനെട്ടുശതമാനം പേര്‍ നിരീശ്വരവാദികളാണ്. 47 ശതമാനംപേര്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ട്. ശരാശരി ഒരു വിദ്യാര്‍ഥി ദിവസം ഒന്നരമണിക്കൂര്‍ സോഷ്യല്‍മീഡിയയില്‍ ചെലവഴിക്കുന്നവരാണെന്നും സര്‍വേയില്‍ കണ്ടെത്തി.

ആറു ശതമാനം പേര്‍ ഫേസ്ബുക്ക് ഇല്ലാത്തവരാണ്. ഐഐടിയില്‍ എത്തുന്നതിനു മുമ്പു പ്രവേശനപ്പരീക്ഷയ്ക്കു തയാറെടുക്കാന്‍ ദിവസവും എട്ടുമണിക്കൂര്‍ വരെയാണു വിദ്യാര്‍ഥികള്‍ പഠനത്തിനായി ചെലവഴിച്ചിരുന്നത്. 21 ശതമാനം പേരും ഒരു വര്‍ഷം പൂര്‍ണമായി പ്രവേശനപ്പരീക്ഷയ്ക്കു തയാറെടുക്കാന്‍ ചെലവഴിച്ചു. 75 ശതമാനം പേര്‍ പരിശീലനത്തിനായി രണ്ടരലക്ഷം രൂപവരെ ഫീസ് നല്‍കിയിട്ടുണ്ട്.

ഐഐടിയിലെത്തിയശേഷം ദിവസം 1.4 മണിക്കൂര്‍ നേരമാണ് പഠനത്തിനായി ചെലവിടുന്നത്. ആദ്യത്തെ വാര്‍ഷിക ശമ്പളം പത്തുമുതല്‍ ഇരുപത്തഞ്ചു ലക്ഷം വരെയാകണമെന്നാണ് വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്നത്. 83.5 ശതമാനം വിദ്യാര്‍ഥികളും മദ്യപിക്കാത്തവരാണ്. 94.8 ശതമാനം പേര്‍ പുകവലിക്കാത്തവരാണെന്നും സര്‍വേയില്‍ കണ്ടെത്തി

ദളിതരോടുള്ള അവഗണന കേരളത്തിലും; അധ്യാപകന്‍ ജാതിപ്പേര് വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു ആയിരക്കണക്കിന് കുട്ടികള്‍ ജയിലില്‍; പ്രതിഷേധിക്കുന്ന കുട്ടികളെ അറ്റന്റന്‍സും ഇന്റേണല്‍ മാര്‍ക്കും കാട്ടി ഭയപ്പെടുത്തുന്നുവെന്ന് അരുന്ധതി റാഗിംഗ് നടത്തിയ വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ സംരക്ഷിച്ചു; അശ്വതിയെ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ ഞരമ്പ് മുറിച്ചശേഷം കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും വിദ്യാര്‍ത്ഥിനി ചാടി മരിച്ചു ക്ലാസ് മുറിയില്‍വെച്ച് വിദ്യാര്‍ത്ഥിനിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകന്‍ പിടിയില്‍; വീഡിയോ വൈറല്‍
Latest