സിഐയുടെ ഭാര്യയായ വനിതാ പൊലീസുകാരിയുമായി അവിഹിതം:പൊലീസുകാരിയെയും പൊലീസ് ഓഫിസറെയും നാട്ടുകാര്‍ വീട്ടില്‍ പൂട്ടിയിട്ടു; അര്‍ധനഗ്നരായ രണ്ടു പേരെയും കൈകള്‍ കൂട്ടിക്കെട്ടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു: വീഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ 

തലയോലപ്പറമ്പ്: സിഐയുടെ ഭാര്യയായ വനിതാ പൊലീസുകാരിയുമായി അവിഹത ബന്ധത്തിനെത്തിയ സിവില്‍ പൊലീസ് ഓഫിസറെ നാട്ടുകാര്‍ വീടിനുള്ളില്‍ പൂട്ടിയിട്ടു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസ് എത്താതായതോടെ നാട്ടുകാര്‍ രണ്ടു പേരുടെയും കൈകാലുകള്‍ കൂട്ടിക്കെട്ടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

സിഐയുടെ ഭാര്യയും ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ സീനിയര്‍ വനിതാ സിവില്‍ പൊലീസ് ഓഫിസറുമായ യുവതിയുടെ വീട്ടിലായിരുന്നു സംഭവങ്ങള്‍. വൈക്കം സബ് ഡിവിഷന്‍ പരിധിയിലെ ഒരു പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായ യുവാവാണ് കേസിലെ പ്രതി.
പാലക്കാട് ജില്ലയില്‍ ജോലി നോക്കുന്ന സിഐയുടെ രണ്ടാം ഭാര്യയാണ് വനിതാ പൊലീസുകാരി. ഇവര്‍ തലയോലപ്പറമ്പില്‍ നിര്‍മ്മിച്ചിരിക്കുന്ന വീട്ടില്‍ സ്ഥിരമായി രാത്രിയിലും പല സമയങ്ങളിലും ഈ പൊലീസുകാരന്‍ വന്നു പോകുന്നതായീി പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി നാട്ടുകാര്‍ പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.ciwi
ഇതിനിടെയാണ് ഇന്നലെ ഉച്ചയോടെ പൊലീസുകാരന്‍ വീട്ടിലെത്തിയത്. മറ്റാരുമില്ലാതിരുന്ന സമയത്ത് ഇയാള്‍ വീടിനുള്ളില്‍ കയറി കതക് അടച്ചതും നാട്ടുകാര്‍ ഒന്നടങ്കം രംഗത്ത് എത്തി. വീടു വളഞ്ഞ ഇവര്‍ വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു. ഈ സമയം ഇരുവരും പൂര്‍ണനഗ്നരായിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്നു നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും ആദ്യം പൊലീസ് സ്ഥലത്ത് എത്തിയില്ല. തുടര്‍ന്നു ഇരുവരെയും അര്‍ധനഗ്നരാക്കി, കൈകൂട്ടിക്കെട്ടി നാട്ടുകാരില്‍ ഒരാളുടെ വാഹനത്തില്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
എന്നാല്‍, സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് നിലപാട്.മുന്‍പ് വൈക്കം സ്റ്റേഷനില്‍ എസ്‌ഐ ആയിരുന്ന യുവാവും ഈ വനിതാ പൊലീസുകാരിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഭാര്യയും രണ്ടു കുട്ടികളും ഉണ്ടായിരുന്ന സിഐ ആ ബന്ധം ഉപേക്ഷിച്ചു ഈ വനിതാ പൊലീസുകാരിയെ വിവാഹം കഴിച്ചു. വനിതാ പൊലീസുകാരിയുടെ സഹായത്തോടെ തലയോലപ്പറമ്പില്‍ വീട് വച്ച സിഐയും ഭാര്യയും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കമായി. തുടര്‍ന്നു ഇരുവരും വേര്‍പിരിയുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ഇതിനിടെ സിഐ പാലക്കാടേയ്ക്കു ട്രാന്‍സഫര്‍ ആകുകയും അവിടെ മറ്റൊരു വനിതാ പൊലീസുകാരിയുമായി അടുപ്പത്തിലാകുകയും ചെയ്തു. ഇത് അറിഞ്ഞതോടെ രണ്ടാം ഭാര്യയായ വനിതാ പൊലീസുകാരി സിഐയ്‌ക്കെതിരെ വിവാഹമോചനത്തിനു നോട്ടീസ് നല്‍കി. ഇതിനിടെയാണ് ഇപ്പോള്‍ പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.

Top