ഭിന്നലിംഗക്കാര്‍ക്ക് ഇനി സിവില്‍ സര്‍വീസ് പരീക്ഷ എഴുതാം; ഭിന്നലിംഗക്കാരെ പ്രത്യേകമായി ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

transgender

ദില്ലി: ഭിന്നലിംഗക്കാര്‍ക്ക് ഇനി സിവില്‍ സര്‍വീസ് പരീക്ഷയും എഴുതാം. സിവില്‍ സര്‍വീസ് പരീക്ഷയുടെ അപേക്ഷാ ഫോമില്‍ ഭിന്നലിംഗക്കാരെ പ്രത്യേകമായി ഉള്‍പ്പെടുത്തണമെന്ന് ദില്ലി ഹൈക്കോടതി പറഞ്ഞു.

അഭിഭാഷകരായ ജംഷദ് അന്‍സാരിയുടെ പൊതുതാത്പര്യ ഹര്‍ജിയിലാണ് നിര്‍ദേശം. എന്നാല്‍ ഇക്കാര്യം വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് കാട്ടി ഇക്കഴിഞ്ഞ ജൂണ്‍ 30ന് പരാതി തീര്‍പ്പാക്കിയതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയ്ന്‍ ഹൈക്കോടതിയെ അറിയിച്ചു. നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കേസിലാണ് തീര്‍പ്പുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വിധിയുടെ പശ്ചാത്തലത്തില്‍ ഭിന്നലിംഗക്കാരെ കൂടി പ്രത്യേക വിഭാഗമായി ഉള്‍പ്പെടുത്താന്‍ ത്വരിതനടപടികള്‍ സ്വീകരിക്കണമെന്ന് യു.പി.എ.സിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

Top