റണ്ണൊഴുകുന്ന പി്ച്ചിൽ ഇന്ന് മൂന്നാം ഏകദിനം; വിജയം തുടരാൻ ഇന്ത്യ; തോൽവി ഒഴിവാക്കാൻ ഓസീസ്

സ്‌പോട്‌സ് ഡെസ്‌ക്

ഇൻഡോർ: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനം ഇന്ന്.

ആദ്യ രണ്ട് ഏകദിനങ്ങളിലെ വിജയത്തോടെ 2-0 ലീഡ് നേടിയ ഇന്ത്യക്ക് ഇന്നു ജയിക്കാൻ സാധിച്ചാൽ പരമ്പര സ്വന്തമാക്കാം.

ഉച്ചയ്ക്ക് 1.30 മുതൽ ഇൻഡോറിലാണ് മത്സരം.

ആദ്യ രണ്ടു മത്സരവും പരാജയപ്പെട്ട ഓസ്ട്രേലിയ വിജയ ലക്ഷ്യം മാത്രം മുന്നിൽ കണ്ടാവും കളിക്കളത്തിൽ എത്തുക.

ചെന്നൈയിലും കൊൽക്കത്തയിലും ഫോമിലല്ലായിരുന്ന മനീഷ് പാണ്ഡെ ഇന്ന് ഇന്ത്യൻ ടീമിൽ തുടരുമോ എന്നതു സംശയമാണ്.

നാലാം സ്ഥാനത്ത് കെ.എൽ രാഹുൽ ഇറങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഓസീസ് പക്ഷത്തും ചില അഴിച്ചുപണികൾ ഉണ്ടായേക്കാം.

പരിക്കുമൂലം മാറിനിന്ന ആരോൺ ഫിഞ്ചും പീറ്റർ ഹാൻഡ്സ്‌കോന്പും ടീമിലുൾപ്പെട്ടേക്കും. അങ്ങനെ വന്നാൽ ഹിൽട്ടൺ കാർട്ട്റൈറ്റിനും വിക്കറ്റ്കീപ്പർ മാത്യു വേഡിനും വിശ്രമമനുവദിക്കും.

ബാറ്റിംഗ് അനുകൂല പ്രതലവുമുള്ള സ്റ്റേഡിയത്തിൽ ഇരുടീമുകളും റണ്ണൊഴുക്കുമെന്നാണ് പ്രതീക്ഷ.

Latest
Widgets Magazine