കഴിഞ്ഞ മാസം ചെനീസ് പട്ടാളം ഇന്ത്യന്‍ മണ്ണിലേക്ക് കടന്നു കയറിയത് മൂന്നു തവണ

ഡല്‍ഹി: കഴിഞ്ഞ മാസം ചൈനീസ് പട്ടാളം ഇന്ത്യന്‍ മണ്ണിലേക്ക് മുന്നു തവണ അതിര്‍ത്തി ലംഘിച്ച് കടന്നു കയറിയത് മൂന്നു തവണ. എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിയന്ത്രണ രേഖ കടന്ന് നാലു കിലോമീറ്ററോളം ചൈനീസ് സൈന്യം എത്തി.

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബരഹോത്തിയിലാണ് ചൈന കടന്നു കയറിയത്. ഈ പ്രദേശത്ത് 2013 ലും 2014 ലും ചൈന വ്യോമാതിര്‍ത്തി ലംഘിച്ചിരുന്നു. ജൂലൈ ആദ്യം ഒരു സംഘം ചൈനീസ് സൈനികര്‍ കിഴക്കന്‍ ലഡാക്കിലെ ഡെംചോക്കില്‍ കടന്നു കയറി നാല് ടെന്റുകള്‍ സ്ഥാപിച്ചിരുന്നു. ഇന്ത്യന്‍ എതിര്‍പ്പിനെത്തുടര്‍ന്ന് ഇവര്‍ തിരികെപ്പോയി.

ഇന്ത്യ ചൈന അതിര്‍ത്തിയായ ലൈന്‍ ഓഫ് ആക്ച്വുല്‍ കണ്‍ട്രോളിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത മേഖലകളില്‍ ഇത് സാധാരണമാണെന്നാണ് നോര്‍ത്തണ്‍ കമാന്‍ഡിന്റെ കമാന്‍ഡിംഗ് ഇന്‍ ചീഫ് ജനറല്‍ ഓഫീസര്‍ ലഫ്.ജനറല്‍ രണ്‍ബീര്‍ സിങ് പ്രതികരിച്ചത്.

Latest
Widgets Magazine