ചതുര്‍ദിനം: ദക്ഷിണാഫ്രിക്കയെ കറക്കിവീഴ്‌ത്തി ഇന്ത്യ തലപ്പത്ത്‌

വയനാട്: എ ടീമുകളുടെ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ 260 റണ്‍സിനു പുറത്തായി. ഓപ്പണര്‍ സ്റ്റെയിന്‍ വാന്‍ സെല്‍ (96) മാത്രമാണു ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതിയത്.

റീസ ഹെന്‍ഡ്രിക്‌സ് (22), ഓംഫിലി റമീല (30) എന്നിവര്‍ക്കു തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സിലെത്തിയശേഷമാണ് ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞത്. അവസാന ഏഴ് വിക്കറ്റുകള്‍ 75 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ചു വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയത്. ജയന്ത് യാദവ് മൂന്നും കരണ്‍ ശര്‍മ രണ്ടും വിക്കറ്റുകള്‍ നേടി. പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു.

Top