ലണ്ടനില്‍ ദേശീയ പതാക കീറിയതിനെതിരെ യു.കെ സര്‍ക്കാരിനോട് നടപടി ആവശ്യപ്പെട്ട് ഇന്ത്യ. ശക്തമായ പ്രതിഷേധവുമായി പ്രവാസി ഇന്ത്യക്കാർ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ലണ്ടനില്‍ ദേശീയ പതാക കീറിയ പാക്-ഖാലിസ്ഥാൻ സംഘടനകളിൽപെട്ടവരാണെന്ന് ആരോപണം .കോമൺ വെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിനു ബ്രിട്ടനിലെത്തിയ മോദിയെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിച്ച ശേഷമാണ് ഇന്ത്യയെ അപമാനിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. അതേസമയം ലണ്ടനിൽ നടന്ന ഇന്ത്യ വിരുദ്ധ സംഭവങ്ങൾക്കിടെ ഇന്ത്യൻ ദേശീയ പതാക കീറിയ സംഭവത്തില്‍ ഇന്ത്യ നടപടി ആവശ്യപ്പെട്ടു. യു.കെ ഗവണ്‍മെന്റിനോടാണ് ഇന്ത്യ നടപടി ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ലണ്ടനില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ബ്രിട്ടീഷ് പാര്‍ലമെന്റ് ചത്വരത്തിലാണ് പ്രതിഷേധ പ്രകടനം നടന്നത്. ദേശീയ പതാക നിലത്തിട്ട് ചവിട്ടുകയും കീറുകയും ചെയ്തു. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

പതാക കീറിയ സംഭവത്തില്‍ ഇന്ത്യയുടെ പ്രതിഷേധം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വഴി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ യു.കെ ഗവണ്‍മെന്റ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് ഇവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ പതാക കീറിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി ഉള്‍പ്പെടെ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വ്യക്താവ് രവീഷ് കുമാര്‍ പറഞ്ഞു. സംഭവം അതീവ ദുഃഖകരമാണ്. യു.കെ ഖേദം പ്രകടിപ്പിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പതാക മാറ്റി സ്ഥാപിക്കുകയും ചെയ്തു. പതാക കീറിയവരെ മാത്രമല്ല. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രവീഷ് കുമാര്‍ ആവശ്യപ്പെട്ടു. കത്വ, ഉന്നാവോ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധ പ്രകടനം. മോഡി ന്യൂനപക്ഷങ്ങള്‍ക്കെതിരെ എന്ന മുദ്രാവാക്യവുമായി നടത്തിയ പ്രതിഷേധത്തില്‍ യു.കെയിലെ സിഖ്, പാക് സംഘടനകള്‍ പങ്കെടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെസ്റ്റ് മിൻസ്റ്റർ ഹാളിൽ മോദി ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന വേളയിലാണ് പാർലമെന്റിൽ പ്രതിഷേധം അരങ്ങേറിയത്.ഇന്ത്യൻ ദേശീയ പതാക കീറിയ ഖാലിസ്ഥാൻ സംഘടനകൾക്ക് പിന്തുണയുമായെത്തിയ പാക് സംഘടനകളും ഇന്ത്യ പതാക നിലത്തിട്ട് ചവിട്ടുകയും,അവഹേളിക്കുകയും ചെയ്തിരുന്നു..മാത്രമല്ല ഇന്ത്യയുടെ പതാക കീറിയ പാകിസ്ഥാനികൾ ,പാക് പതാക ഉയർത്തുകയും ചെയ്തു.

ബ്രീട്ടീഷ് സര്‍ക്കാരിലെ ഉന്നത വൃത്തങ്ങള്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ മാത്രമല്ല അതിന് പിന്നില്‍ പ്രവർത്തിച്ചവർക്കെതിരെയും നടപടി വേണമെന്ന് ഇന്ത്യൻ സമൂഹം ആവശ്യപ്പെട്ടു.പാകിസ്ഥാനികളും,ഖാലിസ്ഥാനികളും ദേശീയ പതാക കീറുന്നതും,പാക് പതാക ഉയർത്തുന്നതും കണ്ടിട്ടും ഇത് തടയാൻ ശ്രമിക്കാതിരുന്ന മെട്രോപൊളിറ്റൻ പൊലീസുകാർക്കെതിരെ യുകെ യിലെ ഇന്ത്യൻ പ്രവാസി സമൂഹം കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്.

Top