പാകിസ്താനുള്ള തിരിച്ചടി കടുത്തതാകും; പ്രത്യാക്രമണം യുദ്ധത്തിലേയ്ക്ക് നീങ്ങും: രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനു നേരെ കാശ്മിരി്ല്‍ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തിന് മറുപടി കൊടുക്കാന്‍ രാജ്യം തയ്യാറെടുക്കവേ കടുത്ത നടപടികളിലേയ്ക്കും ഇന്ത്യ നീങ്ങിയേ ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാകിസ്താനും നേരെയ ഇന്ത്യുടെ ആദ്യ പ്രഹരം പിന്നിടുമ്പോള്‍ തന്നെ പ്രതികരണം ഉണ്ടാകുമെന്നും പിന്നീട് അത് യുദ്ധത്തിലേയ്ക്ക് നീങ്ങുമെന്നും ആശങ്കകള്‍ പങ്കുവയക്കുന്നു. നിലവില്‍ തന്നെ യുദ്ധസമാനമായ സഹചര്യത്തിലേയ്ക്ക് രാജ്യം നിങ്ങുകയാണ് അതിര്‍ത്തി രാജ്യവുമായി യുദ്ധം പ്രഖ്യാപിച്ചാല്‍ അടിയന്തിരാവസ്ഥ ഉള്‍പ്പെടെയുള്ള നടപടികളുമുണ്ടാകുമെന്നും വിലയിരുത്തലുകളുണ്ട്. ആക്രമണ പ്രത്യാക്രമണങ്ങള്‍ യുദ്ധമായി മാറുന്നതേടെ അടിയന്തരാവസ്ഥക്കുള്ള രാഷ്ട്രീയ സാഹചര്യം രൂപപെടുംമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു.

രാജ്യത്തിന്റെ ഭരണ സംവിധാനത്തെയോ രാഷ്ട്രീയ സാമൂഹ്യ ക്രമത്തേയോ, സമ്പദ്ഘടനയെയോ അട്ടിമറിച്ചേക്കാവുന്ന അടിയന്തര ഘട്ടത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാജ്യത്തെ ഭരണകൂടത്തിന് അധികാരമുണ്ട്. ആഭ്യന്തര കലാപം, പ്രകൃതിക്ഷോഭം, യുദ്ധപ്രഖ്യാപനം തുടങ്ങിയവ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ മതിയായ കാരണങ്ങളാണ്. പ്ര്‌ത്യേകിച്ച് കേന്ദ്രസര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലായ സാഹചര്യത്തില്‍. അടിയന്തിരാവസ്ഥയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനും സാധ്യതകള്‍ ഏറെയാണ്. യുദ്ധ സാഹചര്യത്തില്‍ അടിയന്തിരാവസ്ഥയില്‍ തിരഞ്ഞെടുപ്പുള്‍പ്പെടെ മാറ്റിവയ്ക്കപെടും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയില്‍ മൂന്ന് തവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. 1962 ഒക്ടോബര്‍ 26നും 1971 ഡിസംബര്‍ 3നും 1975 ജൂണ്‍ 26നു മാണിത്. ആദ്യത്തെ രണ്ടും ചൈനയുടെയും പാക്കിസ്ഥാന്റെയും ആക്രമണം മൂലമായിരുന്നു.മൂന്നാമത്തെതാകട്ടെ ആഭ്യന്തര കാരണത്താലും ആയിരുന്നു.

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അവരുടെ തെരെഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയതോടയാണ് ഏറ്റവും ഒടുവില്‍ അടിയന്തരാവസ്ഥക്ക് കളമൊരുങ്ങിയത്. 1975 മുതല്‍ 18 മാസങ്ങളായിരുന്നു നീണ്ടു നിന്നിരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തല്‍ നടന്നത് ഈ കാലയളവിലായിരുന്നു.

മാതൃരാജ്യത്തിന് വേണ്ടിയുള്ള യുദ്ധത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെടുമ്പോള്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്കും വന്‍ ഭീഷണിയുയരും. ഇന്ത്യ ഒരിക്കലും മറക്കാന്‍ കഴിയാത്ത തിരിച്ചടിയായിരിക്കും വരും ദിവസങ്ങളില്‍ പാകിസ്താന് നല്‍കുക. പാകിസ്താന്‍ ഇതിന് മറുപടിയുമായി രംഗത്തെത്തുമെന്ന് ഉറപ്പാണ് ഇത് കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകളാണ ഇന്ത്യും നടത്തുന്നത്. കര സേനയും നാവിക സേനയും വ്യോമ സേനയും തയ്യാറെടുപ്പുകളിലാണ്.

Top