ഒന്നിലധികം ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് കുറെ അധികം നൂലാമാലകള്‍

പല ബാങ്കുകളിലായി അക്കൌണ്ടുകളുള്ളവരാണ് നമ്മളില്‍ അധികം പേരും. ഓരോരോ ആവശ്യങ്ങൾക്കായി പല അക്കൌണ്ടുകളും പുതുതായി തുറക്കേണ്ടി വരും.

പല ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ചില സൗകര്യങ്ങളുണ്ടെങ്കിലും ചില നൂലാമാലകളും അതിന് പിന്നിലുണ്ട്.

ഓരോ അക്കൗണ്ടിലും മിനിമം ബാലന്‍സ് തുക നിലനിര്‍ത്തേണ്ടി വരും. ഇല്ലെങ്കില്‍ ബാങ്കുകള്‍ പിഴ ഈടാക്കും. അക്കൗണ്ടുകളുടെ എണ്ണം കൂടുമ്പോള്‍ മിനിമം ബാലന്‍സായി കുടുങ്ങിക്കിടക്കുന്ന തുകയും കൂടും.

നിരവധി അക്കൌണ്ട് ഉണ്ടാകുമ്പോള്‍ ചിലത് തീരെ ഉപയോഗിക്കാതെയാകും. മറ്റ് ചിലത് മറന്നു തന്നെ പോയേക്കാം. എന്നാൽ ഇത് അപകടമാണ്.

കാരണം തട്ടിപ്പുകാർക്ക് നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തട്ടിയെടുക്കാനും അക്കൗണ്ടുകളില്‍ കൃത്രിമം കാണിക്കാനും നിങ്ങളുടെ അക്കൗണ്ടുപയോഗിച്ച് അനധികൃത പണം കൈമാറ്റം നടത്താനും കഴിയും. എന്നെങ്കിലും പിടിക്കപ്പെടുമ്പോള്‍ കുടുങ്ങുന്നത് ചിലപ്പോൾ നിങ്ങളാകാം.

Latest
Widgets Magazine