ഇഷ്ട മൊബൈല്‍ നമ്പര്‍ സ്വന്തമാക്കാന്‍ ഇന്ത്യക്കാരന്‍ നല്‍കിയത് എട്ട് കോടി

ദുബായ്: ഇഷ്ട മൊബൈല്‍ നമ്പര്‍ സ്വന്തമാക്കാന്‍ ആരെങ്കിലും കോടികള്‍ ചിലവാക്കുമോ.? എന്നാല്‍ ഒരു ഇന്ത്യന്‍ വ്യവസായി ഇഷ്ടപ്പെട്ട നമ്പര്‍ ലഭിക്കാന്‍ ചില്ലറകളല്ല ചിലവാക്കിയത്….എട്ട് കോടി.

ഇന്ത്യന്‍ ബിസിനസുകാരന്‍ യുഎഇയില്‍ ഇഷ്ട മൊബൈല്‍ നമ്പര്‍ സ്വന്തമാക്കിയത് 8 കോടി 20 ലക്ഷം രൂപയ്ക്ക്. ബല്‍വീന്ദര്‍ സഹാനി എന്ന ബിസിനസുകാരനാണ് 058-8888888 എന്ന നമ്പര്‍ 4.5 മില്യണ്‍ യുഎഇ ദിര്‍ഹത്തിനു ലേലത്തില്‍ സ്വന്തമാക്കിയത്. ശനിയാഴ്ച ഗ്രാന്‍ഡ് ഹയാത്തില്‍ ടെലികോം കമ്പനിയായ ഡിയുവാണ് സ്പെഷ്യല്‍ നമ്പരുകളുടെ ലേലം നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

50 നമ്പരുകളുടെ ലേലത്തില്‍നിന്ന് പതിമൂന്നു കോടി രൂപയാണ് കമ്പനി സ്വന്തമാക്കിയത്. പ്രോപ്പര്‍ട്ടി മാനേജ്മെന്റ് സ്ഥാപനമായ ആര്‍എസ്ജിയുടെ ഉടമയായ ബല്‍വീന്ദര്‍ കഴിഞ്ഞവര്‍ഷം ഡി5 എന്ന ഇഷ്ട വാഹനമ്പര്‍ കോടികള്‍ മുടക്കി സ്വന്തമാക്കിയിരുന്നു.

Top