വംശീയവാദിയുടെ വെടിയേറ്റ് അമേരിക്കയില്‍ യുവ ഇന്ത്യന്‍ എഞ്ചിനീയര്‍ മരിച്ചു; രക്ഷാ ശ്രമത്തിനിടയില്‍ ഒമ്പത് വെടിയുണ്ടയേറ്റ് അമേരിക്കന്‍ വംശജന്‍ അത്യാസന്ന നിലയില്‍

കന്‍സാസ് : ഇന്ത്യന്‍ എഞ്ചിനീയര്‍ വംശീയ വാദിയുടെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ് അമേരിക്കന്‍ യുവാവ് ആശുപത്രിയില്‍. ഇന്ത്യന്‍ എന്‍ജിനീയര്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കുച്ചിബോട്ല(32) ആണ് വെടിയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം സുഹൃത്തുക്കളോടൊപ്പം കന്‍സാസിലെ ബാറില്‍ ഇരിക്കുമ്പോള്‍ പെട്ടന്ന് ഒരാള്‍ എത്തി തന്റെ രാജ്യത്ത് നിന്ന് കടന്ന് പോകൂവന്ന് ആക്രോശിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. അമേരിക്കക്കാരനായ ആദം പ്യുരിന്റോണ്‍ ആണ് വെടിവെച്ചത്. എന്നാല്‍ ആ വംശീയത മുഴുവന്‍ അമേരിക്കകാരുടെയും രക്തത്തില്‍ ഇല്ല എന്ന് സ്വന്തം ജീവന്‍ പണയപ്പെടുത്തി തെളിയിക്കുകയായിരുന്നു ഇയാന്‍ ഗ്രില്ല്യോട്ട് എന്ന മറ്റൊരു അമേരിക്കന്‍ യുവാവ്.

വംശീയ വിഷം ചീറ്റിക്കൊണ്ട് ശ്രീനിവാസ് കുച്ചിബോട്ലയെ വെടിവെക്കുമ്പോള്‍ സ്വന്തം ജീവന്‍ ഒരു നിമിഷം മറന്നാണ് ഗ്രില്ല്യോട്ട് പ്യുരിന്റോണ്‍ എന്ന കുറ്റവാളിയെ നേരിട്ടത്. ആക്രമിയെ കീഴ്പ്പെടുത്തുന്നതിനിടയില്‍ സ്വന്തം നെഞ്ചിലും കൈകളിലുമായി ഒന്‍പത് വെടിയുണ്ടകളാണ് ഈ 24കാരന്‍ ഏറ്റുവാങ്ങിയത്. ഗ്രില്ല്യോട്ട ഇപ്പോള്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വംശീയ വിഷം എത്രമാത്രം കുത്തിവെച്ചാലും, വംശീയ വിദ്വേഷം മുതലെടുത്ത് ഭൂരിപക്ഷത്തിന്റെ വിധിയില്‍ ആര് ജയിച്ചു വന്നാലും യുവതലമുറയിലെ ചില പ്രതീക്ഷകള്‍ മങ്ങാതെ തെളിയുമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ 24കാരന്‍.
ശ്രീനിവാസിനെ വെടിവെക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ അലോക് മദസാനിയും സമീപമുണ്ടായിരുന്നു. ഗ്രില്ല്യോട്ടിന്റെ സമയോചിതമായ ഇടപെടലാണ് അലോകിനെ രക്ഷിച്ചത്.
തന്നെ രക്ഷപ്പെടുത്തിയതിലുള്ള കടപ്പാട് അറിയിക്കാന്‍ അലോക് ആശുപത്രിയില്‍ വന്നിരുന്നു. ഭാര്യ 5 മാസം ഗര്‍ഭിണിയാണെന്നും അലോക് ഗ്രില്ല്യോട്ടിനോട് പറഞ്ഞു. തനിക്ക് ലഭിച്ച ഏറ്റവും വലിയ സന്തോഷമാണ് അദ്ദേഹത്തിന്റെ വാക്കുകളെന്ന് ഗ്രില്ല്യോട്ട് പറയുന്നു.

‘ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഏതൊരാളും പ്രതികരിക്കുന്നത് പോലെയെ ഞാനും പ്രതികരിച്ചിട്ടുള്ളൂ. അദ്ദേഹം എവിടുത്തുകാരനാണെന്നോ അദ്ദേഹത്തിന്റെ വംശമെന്തെന്നോ എന്നത് വിഷമേയല്ല. എന്തൊക്കെയായാലും നമ്മളെല്ലാം മനുഷ്യരാണല്ലോ’, ഗില്ല്യോട്ട് പറയുന്നു.

തോക്ക് പിടിച്ചു വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ തിരയുണ്ടായിരുന്നില്ലെന്നാണ് താന്‍ കരുതിയതെന്നും അതിനാലാണ് തോക്കിന്‍ കുഴലില്‍ കൈകള്‍ വെച്ചതെന്നും ഗ്രില്ല്യോട്ട് പറയുന്നു. കഴുത്തിലും കൈയിലും നെഞ്ചിലുമായി 9 തവണയാണ് കുറ്റവാളി ഗ്രില്ല്യോട്ടിനെ നേരെ വെടിയുതിര്‍ത്തത്.
യു.എസ് സംസ്ഥാനമായ കന്‍സാസിലെ ഓലാതെയില്‍ ഗാര്‍മിന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് ശ്രീനിവാസ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തുക്കളോടൊപ്പം കന്‍സാസിലെ ബാറില്‍ ഇരിക്കുമ്പോഴാണ് പ്യുരിന്റോണ്‍ ശ്രീനിവാസിനും സുഹൃത്തുക്കള്‍ക്കും നേരെ വെടിയുതിര്‍ക്കുന്നത്. പ്യൂരിന്റോണ്‍ മദ്യലഹരിയിലായിരുന്നവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. സംഭവത്തിന് ശേഷം അദാമിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യു.എസ് നാവികസേനയില്‍ ജോലി ചെയ്തിരുന്നയാളാണ് ഇയാള്‍.

Top