കടകംപള്ളിയെ ബിജെപി മന്ത്രിയാക്കി ഇന്ത്യന്‍ എക്‌സ്പ്രസ്; കടകംപള്ളി കരുതല്‍ തടങ്കലിലെന്ന്

തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രനെ ബിജെപി മന്ത്രിയാക്കി വാര്‍ത്ത.കഴിഞ്ഞ ദിവസം നിലയ്ക്കലില്‍ നിന്ന് കരുതല്‍ തടങ്കലില്‍ പോലീസ് അറസ്റ്റ് ചെയ്തത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെയാണ്. എന്നാല്‍ കെ സുരേന്ദ്രനൊപ്പം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും പോലീസ് കരുതല്‍ തടങ്കലില്‍ വെച്ചുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത. കടകംപള്ളിയെ ബിജെപി മന്ത്രിയെന്നാണ് വാര്‍ത്തയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

paper

കഴിഞ്ഞ ദിവസമാണ് ദര്‍ശനത്തിനെത്തിയ കെ സുരേന്ദ്രനെ പോലീസ് കരുതല്‍ തടങ്കലില്‍ വെച്ചത്. ഇന്ന് കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാന്‍ഡില്‍ ആവുകയും ചെയ്തു. ഇന്ന് പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് ഇന്ത്യന്‍ എക്‌സ്പ്രസിന് വീഴ്ച പറ്റിയത്.

സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്തയെ അടിസ്ഥാനമാക്കി ട്രോളുകളും വന്നുകഴിഞ്ഞു.
troll

Latest
Widgets Magazine