രാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ;യു.ഡി.എഫിന്റെ വോട്ട് ചോരും ?പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമി ആരാകും ?

ന്യൂഡല്‍ഹി:നാളെയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് .മീരാകുമാറാണോ രാംനാഥ് കോവിന്ദാണോ അടുത്ത പ്രസിഡന്റ ? എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് വിജയം ഉറപ്പിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷ കൈവിടാതെയാണ് മീരാ കുമാറിനെ പ്രതിപക്ഷം രംഗത്തിറക്കിയിരിക്കുന്നത്.ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതിക്കായി അവസാന മണിക്കൂറുകളില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൂട്ടിക്കിഴിക്കലുകളിലാണ്.20-ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുതിയ രാഷ്ട്രഷപതിയെ പ്രഖ്യാപിക്കും. അണ്ണാ ഡി.എം.കെ. ടി.ഡി.പി, ജെ.ഡി.യു തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ പിന്തുണയും രാംനാഥ് കോവിന്ദിനാണ്. പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാംഗങ്ങളും ചേര്‍ന്ന ഇലക്‌ട്രല്‍ കോളേജ് അംഗങ്ങള്‍ക്കാണ് വോട്ടവകാശം. ഇതില്‍ 776 എംപിമാരും 4,120 എംഎ‍ല്‍എമാരും ഉള്‍പ്പെടും. നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടില്ല.

അതേസമയം രാഷ്‌ട്രപതി തിരെഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന്റെ വോട്ട് ചോരുമെന്ന സൂചന .കേരളം കോൺഗ്രസിന്റെ വോട്ടുകൾ മറിയുമെന്നാണ് ആരോപണം .ഒന്നും രണ്ടും അല്ല, രാജഗോപാലിന് പുറമേ ആറ് വോട്ടുകളാണ് ബിജെപി കണ്ടുവെച്ചിരിക്കുന്നത്.യുഡിഎഫിന്റെ ചില എംഎല്‍എമാരെയാണ് ബിജെപി ചാക്കിലാക്കാന്‍ ശ്രമിക്കുന്നതെന്നാണ് ദ ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനായി ചെറുപാര്‍ട്ടികളുമായും കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായും ബിജെപി ചര്‍ച്ച നടത്തുന്നുണ്ടെന്നും ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.കേരളത്തിലെ ആറ് യുഡിഎഫ് എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയതായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് പറയുന്നതായും ഹിന്ദു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാം നാഥ് കോവിന്ദിന് വോട്ട് ചെയ്യാന്‍ ഇവരോട് ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്.ഇരുമുന്നണിയില്‍ നിന്നും അകന്ന് നില്‍ക്കുന്ന മാണി വിഭാഗം കേരള കോണ്‍ഗ്രസിലും ബിജെപിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാകുമാറിന് മാണി പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.തിരഞ്ഞെടുപ്പ് ഏതുമാകട്ടെ, കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് ഒരിക്കലും കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഒപ്പമായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോകസഭാ തിരഞ്ഞെടുപ്പുകളിലുമടക്കം മലയാളി കാവിരാഷ്ട്രീയത്തെ അകലെ നിര്‍ത്തിയിട്ടേ ഉള്ളൂ. അടുത്തകാലത്ത് ഒരു നിയമസഭാ സീറ്റ് നേടാനായത് മാത്രമാണ് അക്കാര്യത്തില്‍ അവപാദം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യ തലസ്ഥാനത്ത് പാര്‍ലമെന്റിലും സംസ്ഥാന തലസ്ഥാനങ്ങളില്‍ നിയമസഭകളിലും പോളിങ് ബൂത്തുകള്‍ തയ്യാറാക്കും. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനവും നാളെയാണ് തുടങ്ങുന്നത്. അന്തരിച്ച അംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി ഇരു സഭകളും പിരിയുന്നതിനാല്‍ അംഗങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ സാവകാശമുണ്ട്. ലോക്സഭാ അംഗങ്ങളായി തടരുന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ പാര്‍ലമെന്റില്‍ വോട്ടു ചെയ്യും. വോട്ടെടുപ്പിന് മുന്നോടിയായി യോഗങ്ങളുടെ നീണ്ട നിരയാണ് ഇന്ന് പാര്‍ലമെന്റ് മന്ദിരത്തില്‍. സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്ന് നടക്കും. എന്നാല്‍ ഇതില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് തൃണമുല്‍ കോണ്‍ഗ്രസ് അറിയിച്ചു. അതേസമയം സ്ഥാനാര്‍ത്ഥി മീരാ കുമാറും ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഗോപാല്‍കൃഷ്ണ ഗാന്ധിയും പ്രതിപക്ഷ പാര്‍ട്ടികളിലെ 18 എംപിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.സര്‍വകക്ഷി യോഗത്തിന് മുമ്ബായി ബിജെപിയും, കോണ്‍ഗ്രസും അവരവരുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥികളുമായി യോഗം ചേരും. പിന്നാലെ പാര്‍ലമെന്റ് ലൈബ്രററി മന്ദിരത്തില്‍ വൈകുന്നേരം മൂന്നിന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നിര്‍വാഹക സമിതി യോഗം ചേരുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും ഒത്തുചേരുന്നുണ്ട്.

Top