സിറിയയിൽ ഐഎസിനെതിരെ ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്ക്; പതിനെട്ടു മാസം തടവിൽ കഴിഞ്ഞ ഇന്ത്യൻ ഡോക്ടറെ രക്ഷപെടുത്തിയത് തന്ത്രപൂർവം

ക്രൈം ഡെസ്‌ക്
ഡൽഹി: സിറിയയിൽ ഐഎസ് തീവ്രവാദികളുടെ തടവിൽ പതിനെട്ട് മാസത്തോളം കഴിഞ്ഞ ഇന്ത്യൻ ഡോക്ടറെ ഇന്ത്യൻ ഭരണകൂടത്തിന്റെ തന്ത്രപരമായ സർജിക്കൽ സ്‌ട്രൈക്കിലൂടെ തീവ്രവാദികളുടെ പക്കൽ നിന്നു മോചിപ്പിച്ചു. 2015 സെപ്റ്റംബറിൽ സഹയാത്രികരായ ഇന്ത്യക്കാർക്കൊപ്പം സിറിയയിൽ നിന്നു തീവ്രവാദികൾ തട്ടിക്കൊണ്ടു പോയതായിരുന്നു ഈ ഇന്ത്യൻ ഡോക്ടറെ. മാസങ്ങൾ നീണ്ട തടവിനൊടുവിൽ ഫെബ്രുവരി 14നാണ് ഇദ്ദേഹത്തെ തടവിൽ നിന്നു മോചിപ്പിക്കാൻ സാധിച്ചത്. ആന്ദ്രപ്രദേശ് സ്വദിശിയായ ഡോ.രാമമൂർത്തി കോസനാമിനെയാണ് പതിനെട്ട് മാസത്തെ തടവിനു ശേഷം ഇന്ത്യ സാഹസികമായി രക്ഷിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും, വിദേശകാര്യമന്ത്രി സുഷമാസ്വരാജും ഇന്ത്യൻ എംബസിയും നടത്തിയ അതീവ രഹസ്യമായ സർജിക്കൽ സ്‌ട്രൈക്കാണ് ഇന്ത്യക്കാരനായ ഡോക്ടറെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ ഇടയാക്കിയത്. 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇന്ത്യൻ ഡോക്ടറെ ഐഎസ് തീവ്രവാദികൾ തടവിൽ പാർപ്പിച്ചിരുന്നത്. ലിബിയയിലെ സൈറൈറ്റ് ജില്ലയിൽ നിന്നുമാണ് ഇദ്ദേഹത്തെ തീവ്രവാദികൾ തടവിൽ പാർപ്പിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.
തടവിൽ കഴിഞ്ഞ 18 മാസവും ഐഎസ് തീവ്രവാദികൾ ക്രൂരമായാണ് പെരുമാറിയിരുന്നതെന്നു ഡോക്ടർ വ്യക്തമാക്കുന്നു. പണം നൽകണമെന്നാവശ്യപ്പെട്ട് ഡോക്ടറെയും സഹതടവുകാരെയും സ്ഥിരമായി മർദിച്ചിരുന്നതായും വ്യക്തമാക്കുന്നു. പണം നൽകണമെന്നാവശ്യപ്പെട്ട് നിരന്തരം ഐഎസ് നടത്തിയ ക്രൂരമായ കൊലപാതകത്തിന്റെ വീഡിയോകൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഇന്ത്യൻ സംഘത്തിന്റെ നേതൃത്വത്തിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത്. ഏതു രീതിയിലാണ് ഡോക്ടറെ രക്ഷപെടുത്തിയത് എന്നത് സംബന്ധിച്ചു ഇനിയും അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
Top