ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് ഒത്തുകളിച്ചു: 2017 ലെ ഗാലെ ടെസ്റ്റ് ഒത്തുകളി ആണെന്നതിനു ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്തുവിട്ട് വിദേശ മാധ്യമം

ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് വീണ്ടും ഒത്തുകളി ആരോപണം. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഗാലെയില്‍ നടന്ന ടെസ്റ്റ് ഒത്തുകളിയാണെന്നത്തിനു തെളിവുകള്‍ പുറത്തു വിട്ട് അന്താരാഷ്ട്ര മാധ്യമം രംഗത്ത്. വിദേശ മാധ്യമമായ അല്‍ ജസീറയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യയും-ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് ഒത്തുകളിച്ചതിനു മുമ്പ് ശ്രീലങ്കയും ഓസ്‌ട്രേലിയയും ഇതേ മൈതാനത്ത് 2016 ല്‍ നടന്ന ടെസ്റ്റ് മത്സരവും ഒത്തുകളിച്ചുവെന്നും അല്‍ ജസീറ ആരോപണം ഉയര്‍ത്തി. ഖത്തറില്‍ നിന്നുള്ള മാധ്യമം അന്വേഷണം നടത്തിയാണ് തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഗ്രൗണ്ട് സ്റ്റാഫിനു പണം നല്‍കിയതായും ഒരു മാറ്റവും വരാതിരിക്കാന്‍ എല്ലാ വഴിയും അടച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ നവംബറില്‍ നടക്കാനിരിക്കുന്ന ശ്രീലങ്ക-ഇംണ്ട് ഗാലെ ടെസ്റ്റിലും സ്‌പോര്‍ട്ട് ഫിക്‌സിങ് നടത്താന്‍ തയാറാകുന്നുവെന്നും വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒത്തുകളി സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ‘ക്രിക്കറ്റ് മാച്ച് ഫിക്‌സേഴ്‌സ്’ എന്ന പേരില്‍ മാധ്യമം അടുത്ത ഞായറാഴ്ച ഡോക്യൂമെന്ററി പുറത്തിറക്കാനിരിക്കുകയാണ്.ഉയര്‍ന്ന ഒത്തുകളി ആരോപണങ്ങള്‍ ഗുരുതരമയാണെന്നും അതിന്‍മേല്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞുവെന്നും ഐസിസി( ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) പ്രതികരിച്ചു. അടുത്ത ദിവസം ഇറക്കുന്ന ഡോക്യൂമെന്ററി കണ്ടതിനു ശേഷം എത്രയും പെട്ടെന്നു തന്നെ മറ്റു നടപടികള്‍ സ്വീകരിക്കുമെന്നും ഐസിസി കൂട്ടിച്ചേര്‍ത്തു.

ദുബായില്‍ നിന്നുള്ള ഇന്ത്യന്‍ വ്യവസായി ഗൗരവ് രാജ്കുമാറും ഗാലെ ക്രിക്കറ്റ് സ്‌റ്റേഡിയം അസിസ്റ്റന്റ് മാനേജര്‍ തരംഗ ഇന്‍ഡികയും തമ്മില്‍ ഒത്തുകളി പദ്ധതി ഇടുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ മാധ്യമം പകര്‍ത്തിയിട്ടുണ്ട്. ഇതിനായി ഇന്ത്യയുടെ മുന്‍ ഫസ്റ്റ് സ് കളിക്കാരനായ റോബിന്‍ മോറിസ് ആണ് മാധ്യമത്തിനു വേണ്ടി ഗ്രൗണ്ട് സ്റ്റാഫായി എത്തി ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ശ്രീലങ്കന്‍ ഫസ്റ്റ് €ാസ് താരത്തേയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ചിട്ടുണ്ട്. പിച്ചിന്റെ സ്വഭാവം സ്പിന്‍ ബൗളിങ്ങിനു വേണ്ടിയോ, ഫാസ്റ്റ് ബൗളിങ്ങിനായോ മാറ്റാമെന്നും ക്യാമറയില്‍ സംഭാഷണം വ്യക്തമായിട്ടുണ്ട്. മത്സരത്തില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 600 റണ്‍സിന്റെ വന്‍ സ്‌കോര്‍ ഉയര്‍ത്തുകയും രണ്ടാം ഇന്നിംഗ്‌സ് 230 റണ്‍സിനു ഡി€െയര്‍ ചെയ്യുകയും ചെയ്തിരുന്നു. ആതിഥേയരുടെ ഇന്നിംഗ്‌സ് 291 നും 245 നും അവസാനിച്ച് ഇന്ത്യ 304 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി.

Top