പുറത്തേക്ക് നോക്കൂ മനോഹരമായ ഒരു കാഴ്ച കാണാം; പൈലറ്റ് പറഞ്ഞതുകേട്ട് പുറത്തേക്ക് നോക്കിയ യാത്രക്കാര്‍ കണ്ടത്

പൈലറ്റിന്റെ വാക്ക് കേട്ട് വിമാനത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് നോക്കിയതായിരുന്നു ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാര്‍. അപ്രതീക്ഷിതമായി കണ്ട ആ കാഴ്ച അവര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് നല്‍കിയത് . ഇന്നലെ നാഗ്പൂരിനും ചെന്നൈയ്ക്കും ഇടയിലുള്ള ഇന്‍ഡിഗോയുടെ 6E 314 വിമാനത്തിന്റെ യാത്രയ്ക്കിടെ ശ്രീഹരിക്കോട്ടയ്ക്കു സമീപമെത്തിയപ്പോഴാണ് സംഭവം നടന്നത്. ‘എല്ലാവരും പുറത്തേക്കു നോക്കൂ, മനോഹരമായ ഒരു കാഴ്ച കാണാം’ എന്ന് പൈലറ്റ് മൈക്കിലൂടെ വിളിച്ചുപറയുകയായിരുന്നു. ഉറക്കത്തില്‍ നിന്നുണര്‍ന്ന യാത്രക്കാര്‍ ആ കാഴ്ച ഇമ വെട്ടാതെ നോക്കിയിരുന്നു.

പത്ത് മിനിറ്റു മുന്‍പ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് ജിസാറ്റ്-29 ഉപഗ്രഹദൗത്യവുമായി പറന്നുയര്‍ന്ന ജിഎല്‍എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റ് പോയതിന്റെ ബാക്കിപത്രമായിരുന്നു ആകാശത്ത്. ശ്രീഹരിക്കോട്ടയുടെ മുകളിലൂടെ ഇന്നലെ പറന്ന ഇന്‍ഡിഗോ 6E 314 വിമാനത്തില്‍ നിന്ന് പകര്‍ത്തിയ ദൃശ്യം ചെന്നൈ സ്വദേശിയായ സ്ഫടികയാണ് ഇന്നലെ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്.

Latest
Widgets Magazine