മതംമാറ്റ കല്ല്യാണങ്ങളില്‍ സംശയം; മലബാറില്‍ നടന്നത് 25 വിവാഹം; അന്വേഷണം ആരംഭിച്ചു

മലബാര്‍ മേഖലകളില്‍ നടന്ന മതംമാറ്റ കല്ല്യാണങ്ങള്‍ അന്വേഷിക്കാന്‍ പോലീസ് സംഘത്തിന്റെ തീരുമാനം.

അഞ്ച് ജില്ലകളില്‍ നടന്ന കല്ല്യാണത്തില്‍ സംശയമുണ്ടെന്ന് ഉത്തര മേഖല ഡിജിപിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിന്റെ വിലയിരുത്തല്‍. 35 മതം മാറ്റ കല്ല്യാണങ്ങളാണ് നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ അതില്‍ പത്തെണ്ണം മാത്രമേ പ്രണയ വിവാഹമായി കണക്കിലെടുക്കാന്‍ കഴിയുകയുള്ളൂ എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ബാക്കി വരുന്ന 25 കല്ല്യാണങ്ങളും സംശയത്തിന്റെ നിഴലിലാണെന്നാണ് പോലീസ് പറയുന്നത്.

ഇത്തരം വിവാഹത്തെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.

പാലക്കാട്,മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പോലീസ് മേധാവിമാരും സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി, ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡിവൈഎസ്പിമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

കാസര്‍കോഡ്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ ചില കല്യാണക്കുറിച്ച് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഡിവൈഎസ്പി തലത്തിലുള്ളവര്‍ ഇത്തരം കേസുകള്‍ പ്രത്യേകമായി അന്വേഷിക്കാനാണ് നിര്‍ദേശം.

ഗുരുതരസ്വഭാവം ബോധ്യപ്പെടുകയാണെങ്കില്‍ കേസ് അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്ന് യോഗത്തില്‍ ധാരണയായിട്ടുണ്ട്.

മലപ്പുറം, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്ക് ഐ.എസ്. ബന്ധം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍കൂടിയാണ് മതംമാറ്റ കല്യാണത്തെക്കുറിച്ച് പരിശോധിക്കുന്നത്.

Top