പ്രധാനമന്ത്രി നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങള്‍ പുറത്ത്; 288 കോടി ചെലവെന്ന് കണക്കുകള്‍

ന്യൂഡല്‍ഹി: മോദി നടത്തുന്ന വിദേശ യാത്രകള്‍ വന്‍ വിവാദമായിരുന്നു. ഇന്ത്യയില്‍ മോദിയെ കാണാന്‍ കിട്ടാത്ത അവസ്ഥയെന്ന് ട്രോളുകളും വന്നിരുന്നു. ഇപ്പോള്‍ മോദി അദികാരത്തിലേറിയതിന് ശേഷം നടത്തിയ മുഴുവന്‍ വിദേശ യാത്രകളുടെയും കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്. എന്നാല്‍ ഈ യാത്രകളിലൂടെ കോടികളുടെ കരാറുകളില്‍ ഒപ്പിടുന്നുണ്ടെങ്കിലും അതിന്‍രെ ഫലം കാണുന്നില്ല എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

അധികാരത്തിലെത്തി മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി നേരേന്ദ്രമോദി നടത്തിയത് 57 വിദേശയാത്രകള്‍. 45 രാജ്യങ്ങളാണ് പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി ഇക്കാലയളവില്‍ സന്ദര്‍ശിച്ചത്. 288 കോടിയാണ് വിദേശയാത്രകള്‍ക്കായി ഇതുവരെ ചെലവഴിച്ചതെന്നാണ് ഏകദേശ കണക്ക്.

അമേരിക്ക 4 തവണ അഫ്ഗാനിസ്ഥാന്‍, ചൈന, ഫ്രാന്‍സ്, ജപ്പാന്‍, നേപ്പാള്‍, റഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ഉസ്ബക്കിസ്ഥാന്‍ 2 തവണ വീതം.

ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ബെല്‍ജിയം, ഭൂട്ടാന്‍, ബ്രസീല്‍, കാനഡ, ഫിജി, ജര്‍മനി, ഇറാന്‍, അയര്‍ലണന്‍ഡ്, കസാഖ്‌സ്താന്‍, കെനിയ, കിര്‍ഗിസ്താന്‍, ലാവോസ്, മലേഷ്യ, മൗറീഷ്യസ്, മെക്‌സിക്കോ, മംഗോളിയ, മൊസാംബിക്, മ്യാന്‍മര്‍, പാകിസ്താന്‍, ഖത്തര്‍, സൗദി അറേബ്യ, സീഷെല്‍സ്, ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, താജിക്കിസ്താന്‍, താന്‍സാനിയ, തായ്‌ലന്‍ഡ്, തുര്‍ക്കി, തുര്‍ക്‌മെനിസ്താന്‍, യുഎഇ, ബ്രിട്ടണ്‍, വിയറ്റ്‌നാം ഓരോ തവണ

കസാഖ്‌സ്താന്‍ ജൂണ്‍ 7-8, ഇസ്രയേല്‍ ജൂലായ് 5-6, ജര്‍മനി ജൂലായ് 7-8, ചൈന സെപ്റ്റംബര്‍ 3-5, ഫിലിപ്പീന്‍സ് നവംബര്‍ 13-14

Latest
Widgets Magazine