പി.കെ ശശിക്കെതിരായി സിപിഎം നേതാക്കളും പ്രവര്‍ത്തകരും; മൊഴിയെടുപ്പ് അവസാന ഘട്ടത്തില്‍; നടപടിക്ക് സാധ്യത

പാലക്കാട്: ലൈംഗീക അതിക്രമം പരാതിയില്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ നടക്കുന്ന അന്വേഷണം അവസാന ഘടത്തിലെന്ന് റിപ്പോര്‍ട്ട്. സി.പി.എം നിശ്ചയിച്ച അന്വേഷണ കമ്മിഷന്‍ ആറുപേരില്‍ നിന്ന് തെളിവെടുത്തു. പരാതിക്കാരിയുടെയും പി.കെ.ശശിയുടെയും മൊഴി കമ്മിഷന്‍ നേരത്തെ രേഖപ്പെടുത്തിയിരുന്നു.

ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ പറയുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളില്‍ നിന്നാണ് തിങ്കളാഴ്ച തെളിവെടുത്തത്. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ഒരു നഗരസഭ കൗണ്‍സിലര്‍, ഡി.വൈ.എഫ്.ഐ ജില്ലാ നേതാവ്, പാര്‍ട്ടി പ്രാദേശിക നേതാക്കള്‍, തദ്ദേശ സ്ഥാപന പ്രതിനിധി തുടങ്ങിയവരാണ് മൊഴി നല്‍കാനെത്തിയത്.

ഇതില്‍ ശശിക്ക് അനുകൂലമായെത്തിയവര്‍ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന വാദമാണ് ഉയര്‍ത്തിയത്. ഇതേപ്പറ്റിയും അന്വേഷിക്കുമെന്ന സൂചനയാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്നത്. ഇതിനിടെ യുവതിയെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായുള്ള പരാതിയും ഉയര്‍ന്നിട്ടുണ്ട്.

സര്‍ക്കാര്‍ തലത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ യുവതിയെ കണ്ട് മൊഴിയില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് അഭ്യര്‍ത്ഥിച്ചതായാണ് വിവരം. നേരത്തെ പരാതി ഉയര്‍ന്ന ഉടനെ ചിലര്‍ ഇടപെട്ട് വന്‍തുകയും ഡി.വൈ.എഫ്.ഐയില്‍ ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്തതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

അതേസമയം, പരാതിയില്‍ ശശിക്കെതിരെ സി.പി.എം നടപടിയെടുക്കുമെന്നാണ് സൂചനകള്‍. ആരെയും സംരക്ഷിക്കില്ലെന്ന തരത്തില്‍ വിവിധ സി.പി.എം നേതാക്കള്‍ നടത്തിയ പരാമര്‍ശം ഇതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍. ശശിയെ തരംതാഴ്ത്തുന്നതടക്കമുള്ള നടപടികളാവും ഉണ്ടാവുക

എം.എല്‍.എയുടെ പീഡന പരാതി സി.പി.എം അന്വേഷിക്കേണ്ടതോ? രാജ്യത്തെ നിയമ സംവിധാനങ്ങളെ വിലകല്‍പ്പിക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനം സ്‌കൂള്‍ നിര്‍മ്മാണത്തില്‍ ക്രമക്കേട്: വിടി ബല്‍റാമിനെതിരെ വിജിലന്‍സ് അന്വേഷണം; പദ്ധതി നടത്തിപ്പില്‍ വന്‍ ക്രമക്കേടെന്ന് നാട്ടുകാര്‍ പശുകടത്ത്: കൊലവിളിയുമായി ബിജെപി എംഎല്‍എ; നിങ്ങള്‍ കൊല്ലപ്പെടുമെന്ന് ഭീഷണിയും ഭരണപക്ഷ എംഎല്‍എമാര്‍ കള്ളക്കടത്തുകാരോടൊപ്പം; വേദി പങ്കിട്ട ഫോട്ടോ ഇടത് മുന്നണിയെ വെട്ടിലാക്കുന്നു ഇടത്പക്ഷ എംഎല്‍എ കാമ്പസില്‍ കയറി വിദ്യാര്‍ത്ഥികളെ തല്ലി; കാരാട്ട് റസാഖ് എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് എം.എസ്.എഫ്
Latest
Widgets Magazine