ഐ ഫോണിന്റെ സുരക്ഷ ഭീഷണിയിൽ; വ്യാജ ആപ്പുകൾ കടന്നു കയറി രഹസ്യം ചോർത്തുന്നു

സ്വന്തം ലേഖകൻ

ബെൽജിയം: ലോകത്തെ ഏറ്റവും വിശ്വസനീയമായ സ്മാർട്ട് ഫോൺ എന്ന ടാഗ് ലൈനുമായി രംഗത്തെത്തിയിരിക്കുന്ന ആപ്പിൾ ഐ ഫോണുകൾ സുരക്ഷാ ഭീഷണിയിൽ. ആപ്പിൾ ഐഫോണിൽ നൂറുകണക്കിന് വ്യാജആപ്പുകൾ കയറി ഉപഭോക്താക്കളുടെ രഹസ്യങ്ങൾ ചോർത്തിയെടുക്കുന്നതായാണ് ഇപ്പോൾ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. ഉപയോക്താക്കൾ ശ്രദ്ധിക്കണമെന്നാണ് അമേരിക്കൻ സൈബർ സെക്യൂരിറ്റി വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. ആപ്പിൾ ആപ്പ് സ്റ്റോർ വഴിയാണ് വ്യാജ ആപ്പുകൾ സജീവമാകുന്നത്. പ്രധാനമായും ഇകോമേഴ്‌സ് ആപ്പുകളുടെ വ്യാജ പതിപ്പുകളാണ് ആപ്പ് സ്റ്റോറിൽ കാണപ്പെടുന്നത്.
അമേരിക്കൻ ഫെസ്റ്റിവൽ സീസണിൻറെ ഭാഗമായാണ് ചില കേന്ദ്രങ്ങൾ വ്യാജ ആപ്പുകളുമായി എത്തുന്നത് എന്നാണ് റിപ്പോർട്ട്. സാധാരണമായി ഉപയോഗിക്കുന്ന ഷോപ്പിംഗ് ആപ്പുകൾക്ക് പകരം വ്യാജനാണ് അപ്‌ഡേറ്റാകുന്നത് എന്ന പരാതി വ്യാപകമായതോടെയാണ് പരിശോധന നടന്നത്. സ്പാമുകളും വ്യാജനുകളും എത്തിനോക്കാൻ കഴിയാത്ത സ്ഥലം എന്ന് ആപ്പിൾ ആവകാശപ്പെടുന്ന ആപ്പ് സ്റ്റോറിലാണ് വ്യാജ ആപ്പുകൾ എന്നത് ആപ്പിളിനെയും ആശങ്കയിലാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
പ്രധാനമായും അമേരിക്കയിൽ പ്രശസ്തരായ ഡിപ്പാർട്ട്‌മെൻറ് സ്റ്റോറുകളുടെയും മറ്റും ആപ്പിൻറെ വ്യാജന്മാരാണ് വിലസുന്നത്. ഡോളർ ട്രീ, ഫുട്ട്‌ലോക്കർ എന്നിവയ്ക്കും, സാപ്പോസ്.കോം, പോളിവോർ എന്നീ ഓൺലൈൻ സ്റ്റോറുകൾ എന്നിവയുടെ വ്യാജആപ്പുകൾ ഇപ്പോൾ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇനിമുതൽ ഉപയോക്താക്കൾ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നുള്ള ആപ്ലികേഷൻ ഡൌൺലോഡ് ചെയ്യും മുൻപ് ഡെവലപ്പർമാരുടെ പേര് ഉറപ്പുവരുത്തണം എന്നാണ് സൈബർ സെക്യൂരിറ്റി വൃത്തങ്ങളുടെ മുന്നറിയിപ്പ്

Latest
Widgets Magazine