ഐഫോണ്‍ 7ന് വമ്പന്‍ ഓഫറുകള്‍ നല്‍കികൊണ്ട് ആമസോണ്‍

ആപ്പിള്‍ ഐഫോണ്‍ 7 ന് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ആമസോണ്‍ ഇന്ത്യയാണ് ഐഫോണ്‍ 7 ന്റെ വില കുത്തനെ കുറച്ച് ഓഫര്‍ പ്രഖ്യാപിച്ച് വില്‍ക്കുന്നത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടിനാണ് വില്‍പന തുടങ്ങിയത്. ഐഫോണ്‍ 7 ന്റെ 32 ജിബി വേരിയന്റ് 39,499 രൂപയ്ക്കാണ് വില്‍ക്കുന്നത്. ആമസോണിന്റെ പ്രൈം അംഗങ്ങള്‍ക്കാണ് 60,000 രൂപ വിലയുള്ള ഐഫോണ്‍ 39,499 രൂപയ്ക്ക് വിതരണം ചെയ്യുന്നത്.

ആമസോണ്‍ പ്രൈം അംഗത്വമെടുക്കുന്നവര്‍ക്ക് ഫ്രീ പ്രൈം ട്രയല്‍ സമയത്തും ഈ ഓഫര്‍ ലഭിക്കും. ഐഫോണ്‍ 7 ന് ഫ്‌ലിപ്കാര്‍ട്ടിലെ ഓഫര്‍ വില 39,999 രൂപയാണ്. ഫ്‌ലിപ്കാര്‍ട്ടിലെ ഈ ഓഫര്‍ തീര്‍ന്നതോടെ 32 ജിബി ഐഫോണ്‍ 39,990 രൂപയ്ക്കാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ആമസോണിലും ഒരു മണിക്കൂര്‍ സമയമാണ് വില്‍പന നടന്നത്. ഐഫോണ്‍ 7 ന്റെ 32 ജിബി ബ്ലാക്ക് വേരിയന്റാണ് വില്‍ക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top