ചിയര്‍ ഗേള്‍സിന് പകരം രാമഭക്തിഗാനം വയ്ക്ക്ണം; ഐപിഎല്ലിന് എതിരെ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്

ഐപിഎല്‍ മത്സരങ്ങള്‍ക്കിടയില്‍ ചിയര്‍ഗേള്‍സിന്റെ ഡാന്‍സ് വളരെയധികം സംവാദങ്ങള്‍ക്ക് വഴിവച്ചതാണ്. ഇപ്പോഴിതാ പുതിയൊരു പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് രംഗത്തെത്തിയിരിക്കുകയാണ്. ഐപിഎല്‍ മത്‌സരത്തിനിടെ ചിയര്‍ഗേള്‍സിനെ മാറ്റി രാമനെ പ്രകീര്‍ത്തിക്കുന്ന ഭക്തിഗാനങ്ങള്‍ വെയ്ക്കണമെന്നാണ് നേതാവിന്റെ ആവശ്യം

ട്വന്റി20 ടൂര്‍ണമെന്റില്‍ നിന്ന് ചിയര്‍ഗേള്‍സിനെ ഒഴിവാക്കിയില്ലെങ്കില്‍ ഇന്‍ഡോറില്‍ നടക്കുന്ന ഐപിഎല്‍ മത്‌സരങ്ങളെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കരുതെന്നും ദിഗ് വിജയ് സിങ് മധ്യപ്രദേശ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കളിയ്ക്കിടെ ഫോറും സിക്‌സും അടിക്കുമ്പോള്‍ ഇനി ചിയര്‍ഗേള്‍സിന്റെ ആട്ടം ഒഴിവാക്കി ഭക്തിഗാനങ്ങള്‍ വെയ്ക്കണം. ചിയര്‍ഗേള്‍സിനു പകരം അതാണ് നല്ലത്. വനോദ നികുതിയില്‍ നിന്ന് ഐപിഎല്ലിനെ ഒഴിവാക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ദിഗ് വിജയ് സിങ് ചൂണ്ടിക്കാട്ടി.

Top