കൊല്‍ക്കത്തയെ തകര്‍ത്ത് മുംബൈ ഫൈനലില്‍

ബെംഗളൂരു: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ പ്രവേശിച്ചു. കൊല്‍ക്കത്ത ഉയര്‍ത്തിയ 108 റണ്‍സ് വിജയ ലക്ഷ്യം 33 പന്തുകള്‍ ശേഷികെ മുംബൈ മറികടക്കുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യ (30 ബോളില്‍ 42), റോഹിത് ശര്‍മ്മ ( 24 ബോളില്‍ 26 ) എന്നിവരാണ് മുംബൈ നിരയില്‍ തിളങ്ങിയത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗംഭീറും സംഘവും 18.5 ഓവറില്‍ 107 റണ്‍സിന് പുറത്തായി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നാട്ടുകാരായ പുണെ സൂപ്പർ ജയൻറ്സാണ് മുംബൈയുടെ എതിരാളി. നാല് വിക്കറ്റെടുത്ത കരൺ ശർമയും മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും കൊൽക്കത്തയെ എറിഞ്ഞ് വീഴ്ത്തിയപ്പോൾ, നായകൻ േരാഹിത് ശർമയും (24) ക്രുണാൽ പാണ്ഡ്യയും (45) മുംബൈയെ സുരക്ഷിതമായി വിജയതീരത്തെത്തിച്ചു. സ്കോർ: കൊൽക്കത്ത: 107ന് പുറത്ത്. മുംബൈ: നാലിന് 111. സൂര്യകുമാർ യാദവ് (31), ഇശാന്ത് ജഗ്ഗി (28) എന്നിവർക്ക് മാത്രമാണ് കൊൽക്കത്തൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്. പത്ത് സീസണിനിടെ 16ാം തവണയാണ് മുംബൈയുടെ മുന്നിൽ കൊൽക്കത്ത വീഴുന്നത്. ടൂർണമെൻറിൽ ആദ്യമായി യൂസുഫ് പത്താനെ പുറത്തിരുത്തി കളത്തിലിറങ്ങിയ കൊൽക്കത്തക്ക് ടോസ് മുതൽ തിരിച്ചടിയായിരുന്നു.

 

രോഹിത് ശർമ്മയുടെ ബാറ്റിങ്

രണ്ടാം ഒാവറിൽതന്നെ വെടിക്കെട്ട് പ്രതീക്ഷയായിരുന്ന ക്രിസ് ലിൻ (നാല്) തിരിച്ചുനടന്നു. ബുംറയുടെ പന്തിൽ ഉയർത്തിയടിക്കാനുള്ള ലിനിെൻറ ശ്രമം മിഡ് ഒാണിൽ പൊള്ളാർഡിെൻറ കൈകളിൽ അവസാനിച്ചു. സിക്സറടിച്ച് പ്രതീക്ഷ നൽകിയ നരെയ്ൻ പത്ത് റൺസെത്തി നിൽക്കെ അമിതാവേശം കാണിച്ച് പുറത്തായി. ഇഴഞ്ഞുനീങ്ങിയ നായകൻ ഗൗതം ഗംഭീറിനെയും (15 പന്തിൽ 12) കരൺ ശർമ തന്നെ പറഞ്ഞയച്ചു. അമ്പയറുടെ തെറ്റായ തീരുമാനത്തിൽ എൽ.ബിയിൽ കുരുങ്ങി ഉത്തപ്പയും (ഒന്ന്) പുറത്തുപോയതോടെ കൊൽക്കത്ത അപകടം മണത്തു. മൂന്ന് ഒാവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുംറയും 16ന് നാല് വിക്കറ്റെടുത്ത കരൺ ശർമയുമാണ് കൊൽക്കത്തയുടെ ഇന്നിങ്സ് ശോകമൂകമാക്കിയത്. ‘ഗോൾഡൻ ഡക്കായി’ കോളിൻ ഡി ഗ്രാൻഡ്ഹോം പുറത്തായപ്പോൾ കൊൽക്കത്തയുടെ തകർച്ച അഞ്ചിന് 31 എന്നനിലയിൽ എത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആറാം വിക്കറ്റിൽ ഇശാങ്ക് ജഗ്ഗിയും സൂര്യകുമാർ യാദവും പടുത്തുയർത്തിയ കൂട്ടുകെട്ടിലാണ് കൊൽക്കത്ത പിടിച്ചുകയറിയത്. സ്കോർ 87ൽ എത്തിനിൽക്കെ കരൺ ശർമയുടെ നാലാം വിക്കറ്റായി ജഗ്ഗി പുറത്തായി. പിന്നീട് 20 റൺസ് കൂടി ചേർത്തതോടെ കൊൽക്കത്തൻ നിര ഒന്നടങ്കം പവലിയനിലെത്തി. ചെറിയ ലക്ഷ്യത്തിലേക്ക് അമിതാവേശമില്ലാതെയാണ് മുംബൈ ബാറ്റിങ് തുടങ്ങിയതെങ്കിലും 34 റൺസെടുക്കുന്നതിനിടെ സിമ്മൺസും (മൂന്ന്) പാർഥിവ് പേട്ടലും (14) അമ്പാട്ടി റായിഡുവും (ആറ്) കൂടാരം കയറി. നായകെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത രോഹിത് ശർമ, ക്രുണാൽ പാണ്ഡ്യെയ കൂട്ടുനിർത്തി ശ്രദ്ധയോടെ ബാറ്റ് വീശി. വിജയമുറപ്പിച്ച ശേഷം രോഹിത് പുറത്തായെങ്കിലും കൂടുതൽ നഷ്ടമുണ്ടാകാതെ പാണ്ഡ്യയും പൊള്ളാർഡും (ഒമ്പത്) മുംബൈയെ നാലാം തവണ ഫൈനലിലേക്ക് നയിച്ചു. മുംബൈയുടെ കരൺ ശർമയാണ് കളിയിലെ കേമൻ.

Top