‘ഇര’യ്ക്ക് ദിലീപിന്റെ ജയില്‍വാസവുമായി ബന്ധം? ഞെട്ടിക്കുന്ന സാമ്യവുമായി പോസ്റ്റര്‍ പുറത്ത്‌

കൊച്ചി :മലയാള സിനിമാ ലോകത്തിന് ഞെട്ടൽ നൽകി കൊണ്ട് ഇര’ വരുന്നു.   ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഇര എന്ന ചിത്രത്തിന്റെ നടന്‍ ദിലീപിന്റെ ജയില്‍ വാസവും അനുബന്ധസംഭവങ്ങളുമാണ് പ്രതിപാദിക്കുന്നതെന്ന് സൂചന
.ദിലീപിന്റെ ജയില്‍ ജീവിതവുമായി ഞെട്ടിക്കുന്ന സാമ്യമുള്ള പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഒരു സൂപ്പര്‍താരമായാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്. വൈശാഖിന്റെ അസോസിയേറ്റ് ആയിരുന്ന സൈജു എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈശാഖ് ഉദയ്കൃഷ്ണ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമാണ് ഇര.കഥാതന്തു പുറത്ത് വരാതിരിക്കാന്‍ അതീവ രഹസ്യമായാണ ഈചിത്രത്തിന്റെ ്ചിത്രീകരണം നടക്കുന്നത്‌

ദിലീപിന്റെ ജയില്‍ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയമെന്ന സംശയം ബലപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ഇര എന്ന പേരും ഉണ്ണിയുടെ കഥാപാത്രത്തിന്റെ ലുക്കും നേരത്തെ തന്നെ സംശയങ്ങള്‍ക്ക് കാരണമായിരുന്നു. അതിനെ ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന പോസ്റ്റര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയിലില്‍ നിന്ന് ഇറങ്ങി വരുന്ന സൂപ്പര്‍ താരം ആരാധകരെ അഭിവാദ്യം ചെയ്യുന്നതാണ് പോസ്റ്ററിലുള്ളത്. നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ ദിലീപ് ഇപ്രകാരം ആരാധകരെ അഭിവാദ്യം ചെയ്തിരുന്നു. നവംബര്‍ ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Top