ആഢംബര ഹോട്ടലിലെ സൗകര്യങ്ങളുമായി ഇന്ത്യന്‍ റയില്‍വേയുടെ സലൂണ്‍ കോച്ച്; കന്നിയാത്ര ഡല്‍ഹിയില്‍ നിന്നും ജമ്മുവിലേക്ക്

ന്യൂഡല്‍ഹി: അത്യാധുനിക ആഢംബരങ്ങളുമായി ഇന്ത്യന്‍ റയില്‍വേയുടെ സലൂണ്‍ കോച്ച് യാത്ര തുടങ്ങി. ഒരു ആഢംബര ഹോട്ടല്‍ റൂമിന് സദൃശമായ സൗകര്യങ്ങളാണ് കോച്ചില്‍ ഒരുക്കിയിരിക്കുന്നത്. എയര്‍ കണ്ടീഷന്‍ മുറികളും അറ്റാച്ച്ഡ് ബാത്ത്‌റൂമും പരിചാരക സംവിധാനവുമെല്ലാം ഇതില്‍ ഉള്‍പ്പെടും.

പുതിയ കോച്ച് ഘടിപ്പിച്ച ട്രെയിനിന്റെ ആദ്യ യാത്ര ഡല്‍ഹി ഓള്‍ഡ് സ്‌റ്റേഷനില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്കുള്ള ജമ്മു മെയില്‍ ട്രെയിനാണ് ആഡംബര സൗകരങ്ങളുള്ള കോച്ചുകളുമായി യാത്ര ആരംഭിച്ചത്. ഡല്‍ഹിയിലെ സ്വകാര്യ ടൂറിസം കമ്പനിയുടെ ഉപഭോക്താക്കളാണ് ആദ്യ യാത്രക്കാര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് കിടപ്പ് മുറികളും അതിനോട് ചേര്‍ന്നുള്ള ശുചിമുറികളും സ്വീകരണമുറിയും അടുക്കളയും ചേര്‍ന്നതാണ് റെയില്‍വേയുടെ പുതിയ കോച്ചുകള്‍. ഹോട്ടലില്‍ ലഭിക്കുന്ന സൗകര്യങ്ങളാണ് കോച്ചില്‍ ഉള്ളത്. എസിക്കുള്‍പ്പടെ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി സാങ്കേതിക വിദഗ്ധരെയും നിയമിച്ചിട്ടുണ്ട്. നിലവില്‍ ചാര്‍ട്ടേഡ് സംവിധാനമായിട്ടാണ് ഈ സൗകര്യമുള്ള കോച്ചുകള്‍ ലഭിക്കുക. എന്നാല്‍, വൈകാതെ തന്നെ മറ്റ് ട്രെയിനുകളിലും ഈ സര്‍വീസ് നടപ്പാക്കുമെന്ന് ഐആര്‍സിടിസി അറിയിച്ചു.

നേരത്തേ റെയില്‍വെ അധികൃതര്‍ക്ക് മാത്രമായിട്ടാണ് സലൂണ്‍ കോച്ചുകള്‍ ഉപയോഗിച്ചിട്ടുളളത്. ഇന്ത്യയിലാകെ 336 സലൂണ്‍ കാറുകളാണ് ഉളളത്. ഇതില്‍ 62 എണ്ണം എയര്‍ കണ്ടീഷന്‍ സൗകര്യമുളളതാണ്. ജനുവരിയില്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനി നടത്തിയ ചര്‍ച്ചയിലാണ് ജനങ്ങള്‍ക്ക് സലൂണ്‍ കോച്ചുകള്‍ തുറന്നു കൊടുക്കാന്‍ തീരുമാനമായത്.

Top