10 ദിവസം യുദ്ധംതുടര്‍ന്നാല്‍ തീരാവുന്ന യുദ്ധോപകരണങ്ങളേ ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുള്ളൂവെന്ന് സി.എ.ജി റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: ഇന്ത്യൻ ജനതയെ ഭീതിയിലാഴ്ത്തുന്ന സി.എ.ജി.റിപ്പോർട്ട് .ഇന്ത്യാ – ചൈനാ യുദ്ധഭീഷണി നിലനിൽക്കെ ഇന്ത്യ സൈനിക യുദ്ധോപകരണത്തിൽ ദുർബലാവസ്ഥയിലെന്ന് റിപ്പോർട്ട് .യുദ്ധത്തിനായി ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുള്ള 152 തരം യുദ്ധോപകരണങ്ങളില്‍ 61 എണ്ണം പത്തുദിവസത്തെ യുദ്ധംകൊണ്ട് തീരാവുന്നത്ര കുറവാണെന്ന് സി.എ.ജി. കഴിഞ്ഞദിവസം പാര്‍ലമെന്റിനു മുമ്പാകെ വെച്ച സി.എ.ജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

31തരം യുദ്ധോപകരണങ്ങള്‍ മാത്രമേ 40ദിവസത്തെ യുദ്ധത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളൂ. ശേഷിക്കുന്നവയെല്ലാം അപകടകരമായ അളവില്‍ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റവും കുറഞ്ഞത് 20 ദിവസത്തെ യുദ്ധത്തിനുള്ള യുദ്ധോപകരതണങ്ങളെങ്കിലും ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുണ്ടാവണം. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സൈന്യത്തിനു ഉണ്ടാവേണ്ടത് 40 ദിവസത്തെ ശക്തമായ യുദ്ധത്തിനുവേണ്ടിയുള്ള യുദ്ധോപകരണങ്ങളാണ്.എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുള്ള 152തരം യുദ്ധോപകരണങ്ങളില്‍ വെറും 31 മാത്രമേ 40ദിവസത്തെ ഉപയോഗത്തിനായുള്ളൂ. 12 തരം 30ദിവസത്തെ ഉപയോഗത്തിനും 26 തരം വെറും 20ദിവത്തെ ഉപയോഗത്തിനായുള്ളതും മാത്രമേയുള്ളൂ.

Top