അംജാദും പ്രവീണയും ഉണ്ടാക്കിയത് ഒർജിനലിനെ വെല്ലുന്ന കള്ളനോട്ട്;ഐഎസ് ആരോപണവും

വടകര:അംജാദിനും പ്രവീണക്കും ഐ എസ ബന്ധം ഉണ്ടോ എന്ന് പരിശോധിക്കാൻ പോലീസ്. ഓർക്കാട്ടേരിയിൽനിന്ന് കാണാതായി കോഴിക്കോട്ട് കണ്ടെത്തിയ മൊബൈൽ ഷോപ്പുടമയും ജീവനക്കാരിയും ഉണ്ടാക്കിയത് ഒറ്റനോട്ടത്തിൽ ഒറിജിനലിനെ വെല്ലുന്നതാണ് കള്ളനോട്ട്. തൊട്ടുനോക്കിയാൽ വ്യത്യാസം മനസ്സിലാക്കാം. നൂറിന്റെ 156 നോട്ടുകളാണ് നിർമ്മിച്ചത്. കൂടാതെ അമ്പതിന്റെ ഒരു നോട്ടും ഇരുപതിന്റെ ഒരു നോട്ടും. കേരള ഭാഗ്യക്കുറി ടിക്കറ്റും ഉണ്ടാക്കി. വൈക്കിലശ്ശേരിയിലെ പുത്തൻപുരയിൽ മുഹമ്മദ് അംജാദ് (23), ഒഞ്ചിയത്തെ മനക്കൽ പ്രവീണ(32) എന്നിവരെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.നിർമ്മാണം പൂർത്തിയായ 159 കള്ളനോട്ടുകളും 26 വ്യാജലോട്ടറി ടിക്കറ്റുകളും നിർമ്മാണത്തിനായി സജ്ജമാക്കി വെച്ച നോട്ടുകളും കടലാസ്‌കെട്ടുകളും ഇവരുടെ വാടക വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. ഇതോടൊപ്പംതന്നെ വാർത്താചാനലിന്റെ രണ്ട് വ്യാജതിരിച്ചറിയൽ കാർഡുകൾ, പൊലീസ് ക്രൈം സ്‌ക്വാഡിന്റെ തിരിച്ചറിയൽ കാർഡ്, രഹസ്യ ക്യാമറ എന്നിവയും വീട്ടിൽനിന്ന് പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി കോഴിക്കോട് ജയിൽ റോഡിലെ വാടകവീട്ടിൽനിന്ന് പിടികൂടിയത്. വീട് പരിശോധിച്ചപ്പോഴാണ് കള്ളനോട്ടുനിർമ്മാണം പൊലീസ് കണ്ടത്. മൂന്ന് പ്രിന്റർ, ഒരു ലാപ്ടോപ്പ്, ഒരു ടാബ്, കട്ടിങ് മെഷീൻ, രണ്ട് കെട്ട് കടലാസ് എന്നിവയുടെ സഹായത്തോടെയാണ് കള്ളനോട്ടുനിർമ്മാണം. ഒറിജിനൽ നോട്ട് സ്‌കാൻ ചെയ്ത് കളർപ്രിന്റെടുത്താണ് കള്ളനോട്ട് നിർമ്മിച്ചത്.അഞ്ഞൂറുരൂപ സമ്മാനം ലഭിച്ച കേരളഭാഗ്യക്കുറിയുടെ 26 ടിക്കറ്റുകളാണ് വ്യാജമായി നിർമ്മിച്ചെന്നും വ്യക്തമായി. ഇതിൽ ചിലത് കോഴിക്കോട്ടെ ലോട്ടറിവിൽപ്പനക്കാരന് നൽകി തുകവാങ്ങിയിട്ടുണ്ട്. കള്ളനോട്ട് സാധനം വാങ്ങാൻ ചെലവഴിച്ചതായും അംജാദ് മൊഴി നൽകി. വീട്ടിലേക്ക് ആരെങ്കിലും വരുന്നത് കാണാൻ ബക്കറ്റിലാണ് രഹസ്യക്യാമറ സ്ഥാപിച്ചത്. സൗണ്ട് സെൻസർ സംവിധാനമുള്ളതായിരുന്നു ക്യാമറ. സപ്റ്റംബർ 11-ന് മൊബൈൽ ഷോപ്പുടമ മുഹമ്മദ് അംജാദിനെ കാണാതാകുന്നു.

രണ്ടുമാസത്തിനുശേഷം നവംബർ 13-ന് ഷോപ്പിലെ ജീവനക്കാരി പ്രവീണയെയും കാണാതായി. ഇതോടെ സംഭവം വിവാദമായി.വീട്ടുകാർ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തതോടെ പൊലീസ് പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങി. വളരെ സമർത്ഥമായാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. ഈ സമയത്താണ് കള്ളനോട്ട് നിർമ്മാണം തെളിഞ്ഞത്. ഇതോടെ ഇരുവരേയും ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്ത് പൊലീസ് റിമാൻഡ് ചെയ്തു. ഓർക്കാട്ടേരിയിൽ നിന്നും കാണാതായ ഭർതൃമതിയായ യുവതിയെ കണ്ടെത്താൻ ബന്ധുക്കൾ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലും പൊലീസിന് നൽകിയ പരാതിയിലും ഉന്നയിച്ചത് ഐഎസ് ബന്ധമായിരുന്നു. വൈക്കിലിശേരി സ്വദേശിയായ മൊബൈൽ ഷോപ്പ് ഉടമക്കു പിന്നാലെ യുവതിയേയും കാണാതായതോടെയാണ് പ്രണയം നടിച്ച് ഐഎസിലേക്കു കടത്തി എന്ന ആരോപണം തിരോധാനത്തിന് അകമ്പടിയായത്.amjad-and-praveena

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവാവിന്റേയും യുവതിയുടേയും തിരോധാനത്തിനു പിന്നിൽ ഐഎസ് ബന്ധമടക്കമുള്ള ആരോപണങ്ങൾ ഉയർന്നതിനാലാണ് പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിച്ചത്. ഒളിവിൽ കഴിഞ്ഞ വീട്ടിൽ കള്ളനോട്ടടിക്കാനുള്ള വൻ സജ്ജീകരണങ്ങളാണ് പ്രതികൾ ഒരുക്കിയത്. പുതിയറയിലെ വാടകവീട്ടിലേക്ക് പ്രിന്ററും മറ്റ് സാധനങ്ങളും എത്തിച്ച് നൽകിയത് പ്രവീണയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് ഒളിച്ചോടിയതെന്ന് ഹൈക്കോടതിയെ അംജാദും പ്രവീണയും പറയുന്നു. പ്രവീണ ഇപ്പോൾ വനിതാ ജയിലിലാണ്. കാമുകൻ അംജാദ് സബ് ജയിലിലും. അംജാദിന്റെ പ്രവർത്തികളിൽ പൊലീസ് ഏറെ ദുരൂഹത കാണുന്നു. പ്രണയക്കുരുക്കിൽ വീണ പ്രവീണയെ കിട്ടിയതോടെ ഇത് പുതിയ തലത്തിലെത്തി. ഇത്രയും നാടകീയമായി ഓർക്കാട്ടേരി വിടാനുണ്ടായ സാഹചര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
കുട്ടിക്കാലത്തെ ശാസ്ത്ര വിഷയത്തിൽ മിടുക്കനാണ് അംജാദ്. കുട്ടിക്കാലത്ത് തന്നെ അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ച് പോയി. സ്‌കൂൾ പഠനകാലത്ത് ശാസ്ത്ര മേളയുടെ താരമായിരുന്നു. ദേശീയ തലത്തിൽ പോലും അംഗീകരാങ്ങൾ അംജാദിന് കിട്ടിയെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഈ താൽപ്പര്യം പിന്നീട് മൊബൈലിലേക്ക് മാറി. ശാസ്ത്രീയമായി മൊബൈൽ റിപ്പയറിങ് പഠിച്ചിട്ടല്ല. എന്നാൽ അംജാദിന് ഇതേ കുറിച്ച് പ്രായോഗിക പരിചയം ഉണ്ടായിരുന്നു. മൊബൈൽ ടെക്നോളജിയെ കുറിച്ച് വ്യക്തമായി അറിയാവുന്ന വ്യക്തി. കമ്പ്യൂട്ടറിനേയും അടുത്ത് അറിയാം. ഇതുപയോഗിച്ചായിരുന്നു ഒളിവ് കാലത്തെ തട്ടിപ്പുകളും. മൊബൈൽ സാങ്കേതിക വിദ്യയെ കുറിച്ചുള്ള ധാരണ ഉപയോഗിച്ചാണ് ഒളിവ് കാലത്ത് പൊലീസിനെ അംജാദ് കബളിപ്പിച്ചിരുന്നത്. വീട്ടിൽ സിസിടിവി പോലും സ്ഥാപിച്ചത് സ്വന്തമായാണെന്നാണ് സൂചന.

വീടെടുക്കാനും മറ്റും വ്യാജ ഐഡി കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. മീഡിയാ വൺ ചാനലിന്റെ ഐഡികാർഡ് വ്യാജമായി ഉണ്ടാക്കി പല ആവശ്യത്തിനും ഉപയോഗിച്ചു. കള്ളനോട്ടുകൾ എവിടെ നിന്നു കിട്ടിയെന്നതും പൊലീസ് പരിശോധിക്കും. മലബാറിൽ വ്യാജ ലോട്ടറി മാഫിയ സജീവമാണ്. അംജാദും പ്രവീണയും താമസിച്ചിരുന്നിടത്തും ഇതുണ്ടായിരുന്നു. വീട്ടിലെ പ്രിന്ററും കമ്പ്യൂട്ടറും ഉപയോഗിച്ചാണ് ഇവ ഉണ്ടാക്കിയതെന്നാണ് അംജദ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ വമ്പൻ മാഫിയയുടെ കണ്ണിയാണോ അംജാദ് എന്നാണ് പരിശോധിക്കുന്നത്. ഓർക്കാട്ടേരിയിലെ ബാങ്കിൽ നിന്നും 30ലക്ഷം രൂപം വായ്പ എടുത്തിരുന്നു. ഇതിന്റെ അടവ് മുടങ്ങുകയും ചെയ്തു. അതിന് ശേഷമാണ് ദുരൂഹതകൾ ഏറെയുള്ള ഒളിച്ചോട്ടത്തിലേക്ക് കാര്യങ്ങളെത്തുന്നത്. ഈ പണമിടപാടിന്റെ യാഥാർത്ഥ്യവും പൊലീസ് തിരക്കുന്നുണ്ട്.

കാണാതായെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണു പൊലീസ് ഇരുവരേയും കോഴിക്കോട് നിന്നു പിടികൂടിയത്. ആഴ്ചകളായി ഇവിടെ രഹസ്യമായി കഴിഞ്ഞ ഇരുവരേയും ശനിയാഴ്ച അർധരാത്രിയോടെയാണ് വടകര സി.ഐയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടിയത്. സെപ്റ്റംബർ 11 മുതലാണ് അംജാദിനെ കാണാതായത്. ഇയാൾക്കായി അന്വേഷണം നടത്തുന്നതിനിടയിൽ നവംബർ 13 നു പ്രവീണയേയും കാണാതായി. ഓർക്കാട്ടേരിയിൽനിന്ന് പ്രവീണ കട പൂട്ടി സ്‌കൂട്ടറിൽ വടകര സാൻഡ്ബാങ്ക്സിൽ എത്തിയശേഷമാണ് അംജാദ് ഇവരെ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. സ്‌കൂട്ടർ ഉപേക്ഷിച്ച നിലയിൽ സാൻഡ്ബാങ്ക്സിൽ കണ്ടെത്തിയിരുന്നു. നേരത്തെതന്നെ ഇയാൾ കോഴിക്കോട്ട് ഫ്ളാറ്റ് വാടകയ്ക്കെടുത്തിരുന്നു.സാമ്പത്തിക ഞെരുക്കം മറികടക്കാനാണ് ഒളിച്ചോട്ടവും ഓൺലൈൻ ബിസിനസുമൊക്കെയെന്നാണ് അംജാദ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഓർക്കാട്ടേരി ഒഞ്ചിയം സ്വദേശി ഷാജിയുടെ ഭാര്യയാണ് പ്രവീണ. തലശ്ശേരി ചൊക്ലി സ്വദേശിയാണ് പ്രവീണ. ഭർത്താവ് ഷാജി കുവൈറ്റിൽ ജോലി ചെയ്യകയാണ് ഏഴു വയസ്സുള്ള ഒരു മകളുമുണ്ട്.

Top