രക്തസാക്ഷികൾ അള്ളാഹുവിന്റെ സ്വർഗത്തിന്റെ അവകാശികൾ!..ഇന്ത്യ കുഫ്റിന്റെ രാജ്യമാണ്, ഇവിടെ ഒരു മുസ്ലിമിന് യഥാർത്ഥ ഇസ്ലാംമായി ജീവിക്കാൻ പറ്റില്ല, കൊല്ലപ്പെട്ട മലയാളികളായ ഐസിസുകാരുടെ വിഡിയോ ചിത്രങ്ങൾ പുറത്ത് !..

കാസറഗോഡ് :കേരളത്തിന്‍ നിന്ന് ഐഎസിൽ ചേര്‍ന്ന അഞ്ച് മലയാളികള്‍ കൊല്ലപ്പെട്ടതില്‍ നാലുപേരെ തിരിച്ചറിഞ്ഞു. മുർഷിദ് മുഹമ്മദ്, ഹഫീസുദീൻ, യഹ്യ, ഷജീർ അബ്ദുല്ല എന്നിവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള രക്തസാക്ഷികള്‍ എന്ന പേരില്‍ അവരുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. ഐസിസിലെ മലയാളികൾ തന്നെ പുറത്തുവിട്ട് പ്രചരിപ്പിക്കുന്ന ഏറ്റവും പുതിയ ദൃശ്യങ്ങൾ ആണ് പുറത്തായിരിക്കുന്നത് . കേരളത്തിൽ നിന്നു പോയ 21 അംഗ സംഘത്തിൽപ്പെട്ട അഞ്ച് പേരുടെ ഫോട്ടോകളടങ്ങിയ ദൃശ്യമാണ് പുറത്തു വിട്ടത്. ഇന്ത്യ കുഫ്റിന്റെ രാജ്യമാണ്, ഇവിടെ ഒരു മുസ്ലിമിന് യഥാർത്ഥ ഇസ്ലാംമായി ജീവിക്കാൻ പറ്റില്ല,അതുകൊണ്ട് ഹിജ്റ ചെയ്യൽ നിർബന്ധമാണെന്നും ഹിജ്റ പോകാൻ ലോകത്ത് അനുയോജ്യമായ സ്ഥലം ഇസ്ലാമിക്ക് സ്റ്റേറ്റ് ആണ്’ എന്നുള്ള സന്ദേശങ്ങളും ടെലഗ്രാം ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുന്ന വീഡിയോയും പുറത്ത് വന്നു.രക്തസാക്ഷികൾ അള്ളാഹുവിന്റെ സ്വർഗത്തിന്റെ അവകാശികലാണെന്നും പറയുന്നു. കേരള എക്സ്പോസ്ഡ്’ എന്ന പേരിൽ ഉണ്ടാക്കിയ ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് മലയാളി ഐസിസ് സംഘം ‘ജിഹാദി’ ആശയം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതോടൊപ്പമാണ് കൊല്ലപ്പെട്ട മലയാളികളുടെ ചിത്രങ്ങളടങ്ങിയ വീഡിയോ പുറത്തു വിട്ടത്.isisബുധനാഴ്ചയാണ് ടെലഗ്രാം ഗ്രൂപ്പ് വഴി രണ്ടു മിനുട്ടും 56 സെക്കന്റും ദൈർഘ്യമുള്ള വീഡിയോ പുറത്തു വിട്ടത്. ദൃശ്യത്തിലുള്ളവരെല്ലാം അഫ്ഗാനിസ്ഥാൻ നംങ്കഹാർ പ്രവിശ്യയിലെ ഐഎസ് ക്യാമ്പിലുള്ളവരാണ്. അഞ്ചിൽ നാലു പേരുടേയും ചിത്രങ്ങൾ എൻ.ഐ.എ തിരിച്ചറിഞ്ഞു. കേരളത്തിൽ നിന്നു പോയ 21 അംഗ സംഘത്തിൽപ്പെട്ട കാസർകോട് സ്വദേശികളായ ഹഫീസുദ്ദീൻ, മുഹമ്മദ് മുർശിദ്, പാലക്കാട് യാക്കര സ്വദേശി യഹിയ, ഐഎസിന്റെ ഇന്ത്യൻ തലന്മാരിലൊരാളായ കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ള മംഗലശ്ശേരി എന്നിവരാണ് കൊല്ലപ്പെട്ട നാല് പേർ. മരിച്ചു കിടക്കുന്നതും അല്ലാത്തതുമായ ഐസിസ് ക്യാമ്പിൽ നിന്നുള്ള ഫോട്ടോയാണ് വീഡിയോയിലുള്ളത്. ആവർത്തിച്ചു വരുന്ന ഫോട്ടോകളുമുണ്ട്.

അതേസമയം അഫ്ഗാനിസ്ഥാൻ നംങ്കഹാറിൽ നിന്നുള്ള ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായും, അത് പാലക്കാട് സ്വദേശി സിബിയാണെന്നും എൻ.ഐ.എ പറഞ്ഞു. വീഡിയോ ദൃശ്യങ്ങളിൽ സിബിയുടെ ഫോട്ടോ ഇല്ലെന്ന് എൻ.ഐ.എ വ്യക്തത വരുത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നും 21 അംഗ സംഘം ഐസിസിലേക്കു പോകുന്നതിനു മുമ്പ് തന്നെ അഫ്ഗാനിസ്ഥാനിലേക്ക് സിബി എത്തിയിരുന്നതായും എന്നാൽ സംഘവുമായി സിബിക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായും എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പേരെ ഐസിസിലേക്ക് ആകർഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദൃശ്യങ്ങളും സന്ദേശങ്ങളും ഐസിസിലെ മലയാളികൾ പുറത്തു വിട്ടുകൊണ്ടിരിക്കുന്നത് .ISIS KERALA KILLED 5

ഇന്ത്യ കുഫ്റിന്റെ രാജ്യമാണ്, ഇവിടെ ഒരു മുസ്ലിമിന് യഥാർത്ഥ ഇസ്ലാംമായി ജീവിക്കാൻ പറ്റില്ല, . അബൂ ഈസ അൽഹിന്ദി എന്ന പേരിൽ കാസർക്കോട് സ്വദേശി അബ്ദുൽ റാഷിദ് അബ്ദുള്ളയുടെ പ്രഭാഷണങ്ങളും ശബ്ദ സന്ദേശങ്ങളുമാണ് ടെലഗ്രാം ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുന്നത്. മലയാളി സംഘത്തിന്റെ തലവൻ ഇപ്പോൾ റാഷിദാണ്. കഴിഞ്ഞ ചെറിയ പെരുന്നാൾ ദിവസം അവിടത്തെ പെരുന്നാൾ ആഘോഷത്തെ പറ്റിയും പെരുന്നാൾ ദിവസം യുദ്ധത്തിനിറങ്ങുന്നതിനെ സംബന്ധിച്ചുമെല്ലാം റാഷിദ് ശബ്ദ സന്ദേശമയച്ചിട്ടുണ്ട് .കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ വീഡിയോ എഡിറ്റ് ചെയ്ത് ‘രക്ത സാക്ഷികൾ അള്ളാഹുവിന്റെ സ്വർഗത്തിന്റെ അവകാശികളാണെ’ന്ന് തുടങ്ങുന്ന അറബി സംഗീത പശ്്ചാത്തലത്തോടെയാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. കേരളത്തിൽ നിന്നുള്ള രക്ത സാക്ഷികൾ എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതോടൊപ്പം, രക്തസാക്ഷികളെ കുറിച്ചു പറയുന്ന മൂന്ന് ഖുർആൻ സൂക്തങ്ങളും മലയാള അർത്ഥവും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ 95ൽ അധികം അംഗങ്ങളാണ് ഈ ഗ്രൂപ്പിൽ അംഗങ്ങളായുള്ളത്. ഐസിസിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള സന്ദേശങ്ങളെത്തുന്ന ഗ്രൂപ്പ് എൻ.ഐ.എ, ഇന്റലിജൻസ് വൃത്തങ്ങളുടെ നിരീക്ഷണത്തിലാണ്.

Latest
Widgets Magazine