വിവരങ്ങൾ ചോർത്തിയെന്ന സംശയം; രണ്ടു സഹപ്രവർത്തകരെ ഐഎസ് ഭീകരർ കുരിശിൽ തറച്ചു കൊലപ്പെടുത്തി

ക്രൈം ഡെസ്‌ക്

ഡമാസ്‌കസ്: ഐഎസ് ക്രൂരതയുടെ നേർചിത്രം വീണ്ടും ലോകമനസാക്ഷിയെ ഞെട്ടിച്ചു പുറത്തു വന്നു. ചാരൻമാരെന്നു സംശയിച്ചു രണ്ടു ഐഎസ് സേനാംഗങ്ങളെ മർദിച്ചശേഷം ക്രൂശിലേറ്റി വെടിവെച്ചു കൊല്ലുന്നതിന്റെ ദൃശ്യമാണ് ഐഎസ് ഭീകരർ അവസാനം പുറത്ത് വിട്ടത്. ചാരൻമാരാണെന്ന സംശയത്തെ തുടർന്നാണ് ഇവരെ വെടിവെച്ചു കൊന്നതെന്നാണ് റിപ്പോർട്ടുകൾ. സിറിയയിലെ ഐഎസ് താവളമായ റാഖയിലായിരുന്നു കൊലപാതകം നടന്നത്. രണ്ടുപേരെയും വധിക്കുന്നതിന് മുൻപ് ഇവർ ചെയ്ത കുറ്റം ഉറക്കെ വിളിച്ചു പറഞ്ഞു. ശത്രുക്കൾക്ക് വേണ്ടി ചാരപ്പണി ചെയ്തുവെന്ന് ആരോപിച്ചാണ് കൊലപാതകം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നോക്കി നിൽക്കെയായിരുന്നു ക്രൂരമായ കൊലപാതകങ്ങൾ അരങ്ങേറിയത്. കൊടുംക്രൂരത കാണാനാവാതെ പലരും ഇരുകൈകൾകൊണ്ടും കണ്ണുകൾ പൊത്തിപ്പിടിച്ചിരുന്നു. ഓറഞ്ച് നിറത്തിലുള്ള വസ്ത്രമാണ് ഇവരെ ധരിപ്പിച്ചിരുന്നത്. ഒരു വീഡിയോ ഗെയിംമിലെ പോലെയാണ് ഇവരെ വധിക്കുന്ന ദൃശ്യം ഭീകരർ ഷൂട്ട് ചെയ്തത്. തോക്കിൽ കാമറ ഘടിപ്പിച്ചാണ് ഷൂട്ട് ചെയ്തതെന്നാണ് റിപ്പോർട്ട്. ഐഎസിൻറെ പ്രചാരണ ചാനലായ വിലായത്ത് അർ റാഖ്വയിലാണ് കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പോസ്റ്റു ചെയ്തിരിക്കുന്നത്.കൊലപാതകത്തിന് ശേഷം ഇരുവരും ചെയ്ത കുറ്റം വലിയ പേപ്പറുകളിലെഴുതി ഇവരുടെ ശരീരത്തിൽ ഒട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.

ഇത്തരം കൊടും ക്രൂരതകളുടെ ദൃശ്യങ്ങൾ പകർത്തിയശേഷം അത് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് ഇസ്ലാമിക സ്റ്റേറ്റ് ഭീകരരുടെ പതിവാണ്. കൊച്ചുകുട്ടികളെപോലും സാക്ഷിയാക്കി നടത്തുന്ന പൈശാചികവൃത്തികൾ ലോകത്തെ നടുക്കുന്നുവെന്നു മാത്രമല്ല, കുഞ്ഞുങ്ങളുടെ മനസിനെ തകർക്കുകയും മറ്റു ചിലരെ ക്രൂരകൃത്യങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു. കുറ്റകൃത്യം ആരോപിക്കുന്നതും വിധിപറയുന്നതും ശിക്ഷ നടപ്പാക്കുന്നതുമെല്ലാം ഭീകരർ തന്നെയാണ്.

Top