കേരളാ ബ്ലാസ്‌റ്റേഴ്‌സ്‌-അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഫൈനല്‍ ഇന്ന്‌.ടിക്കറ്റ് കിട്ടാനില്ല

കൊച്ചി:കേരളാ ബ്ലാസ്‌റ്റേഴ്‌സ്‌ -അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഫൈനല്‍ ഇന്ന് . ഐ.എസ്‌.എല്‍.ഫുട്‌ബോള്‍ നടക്കുന്ന കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വന്‍സുരക്ഷാ വീഴ്‌ചയെന്ന്‌ ഇന്റലിജന്‍സ്‌. വന്‍ ജനക്കൂട്ടം സ്‌റ്റേഡിയത്തിലെത്താന്‍ സാധ്യതയുള്ളപ്പോഴാണ്‌ സുരക്ഷാവീഴ്‌ച സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്‌.
യാതൊരു സുരക്ഷ സംവിധാനങ്ങളുമില്ലാതെയുമാണ്‌ സ്‌ഫോടക വസ്‌തുക്കള്‍ സ്‌റ്റേഡിയത്തില്‍ സൂക്ഷിച്ചുള്ളത്‌. കേരളത്തിന്റെ സ്വന്തം ടീമായ ബ്ലാസ്‌റ്റേഴ്‌സ്‌ ജയിക്കുന്നപക്ഷമുള്ള ആഘോഷത്തിനു വേണ്ടിയാണ്‌ ഉഗ്രശേഷിയുള്ള പടക്കങ്ങളടക്കം സ്‌റ്റേഡിയത്തില്‍ സൂക്ഷിക്കുന്നതെന്നാണ്‌ വിവരം.

ഐ.എസ്‌.എല്‍. നടത്തിപ്പില്‍ വന്‍ സുരക്ഷാ വീഴ്‌ചയുണ്ടെന്ന്‌ സംസ്‌ഥാന പോലീസ്‌ ഇന്റലിജന്‍സ്‌ നേരത്തേതന്നെ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. കളി കാണാനെത്തുന്നവരെ നിയന്ത്രിക്കാന്‍ സ്‌ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ കളി തുടങ്ങിയശേഷം മാറ്റിവയ്‌ക്കണമെന്ന നിര്‍ദേശവും ഐ.എസ്‌.എല്‍. മാനേജ്‌മെന്റ്‌ നിരാകരിച്ചിരുന്നു. അപകടമുണ്ടാകുന്നപക്ഷം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ ബാരിക്കേഡുകള്‍ തടസമാകുമെന്നത്‌ വന്‍ സുരക്ഷാ വീഴ്‌ചയാണ്‌. കളി തുടങ്ങുന്നതിന്‌ നാലു മണിക്കൂര്‍ മുമ്പേ ആളുകളെ കയറ്റുന്നതും അക്രമസാധ്യതയുണ്ടാക്കുമെന്നും ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമമുണ്ടായാല്‍ അതിനെ നേരിടാനും ബാരിക്കേഡുകള്‍ തടസമാകും.kkochi-bla
അതേസമയം ലക്ഷക്കണക്കിന്‌ ആരാധകരെ നിരാശരാക്കി ഫൈനലിലുള്ള ടിക്കറ്റുകള്‍ കിട്ടാനില്ലാതായി. രണ്ടുദിവസം മുമ്പേ ടിക്കറ്റുകള്‍ വിറ്റുപോയി. അതേസമയം കരിഞ്ചന്തയില്‍ ടിക്കറ്റ്‌ വില്‍പന ഇന്നലെയും പൊടിപൊടിച്ചു. 300 രൂപയുടെ ടിക്കറ്റുകള്‍ മൂവായിരം രൂപയ്‌ക്കാണ്‌ വിറ്റത്‌. 500 രൂപയുടെ ടിക്കറ്റുകള്‍ക്ക്‌ അയ്യായിരത്തിലേറെയായിരുന്നു വില.keralalblas
ആദ്യ മല്‍സരങ്ങള്‍ക്ക്‌ അച്ചടിച്ച കോംപ്ലിമെന്ററി പാസുകള്‍ ഐ.എസ്‌.എല്‍ മാനേജ്‌മെന്റുമായി അടുത്ത ബന്ധമുള്ളവര്‍ വഴി വില്‍പന നടത്തിയിരുന്നു. യഥാര്‍ഥവിലയുടെ പകുതി വിലയ്‌ക്കാണ്‌ ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയിരുന്നത്‌. ഫൈനല്‍ ആയതോടെ കരിഞ്ചന്തയിലെ കച്ചവടത്തിന്‌ സാധ്യത കൂടിയിട്ടുണ്ട്‌. മുന്‍കൂട്ടി ബുക്ക്‌ ചെയ്‌തവര്‍ ഇന്നലെ തന്നെ ടിക്കറ്റ്‌ വാങ്ങണമെന്ന നിബന്ധന വന്നതോടെ ഇതര ജില്ലക്കാര്‍ക്ക്‌ ഒരു ദിവസം മുമ്പേ കൊച്ചിയില്‍ എത്തേണ്ടതായും വന്നു. ഇതോടെ ടിക്കറ്റിനു പുറമെ വന്‍തുക മുറിവാടക ഇനത്തില്‍ ചെലവഴിക്കേണ്ടി വന്നെന്ന്‌ മലപ്പുറത്തുനിന്ന്‌ എത്തിയ നൗഫല്‍ പറയുന്നു. ഫൈനലിന്‌ മലബാറില്‍നിന്നും ആരാധകരുടെ കുത്തൊഴുക്കാണ്‌. ഇന്നലെ ട്രെയിനുകളിലും ബസിലും ആരാധകരുടെ തിരക്കായിരുന്നു. പലര്‍ക്കും വാടകയ്‌ക്ക് മുറികള്‍ പോലും ലഭിച്ചില്ല.
ഐ.എസ്‌.എല്‍ ടിക്കറ്റ്‌സ് ഡോട്ട്‌ കോം എന്ന വെബ്‌ സൈറ്റ്‌ വഴിയും കരിഞ്ചന്തയില്‍ ടിക്കറ്റുവില്‍പ്പന നടക്കുന്നുണ്ട്‌. ടിക്കറ്റ്‌ ആവശ്യവുമായി നിരവധിപേരാണ്‌ ഈ വെബ്‌സൈറ്റുമായി ബന്ധപ്പെടുന്നത്‌. അതേസമയം വ്യാജ സൈറ്റ്‌ വഴി ടിക്കറ്റ്‌ വിറ്റ മൂന്നുപേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. കങ്ങരപ്പടി സ്വദേശി ഗ്ലാഡിന്‍ വര്‍ഗീസ്‌, ചെല്ലാനം നീണ്ടകര സ്വദേശി പ്രവീണ്‍, മലപ്പുറം സ്വദേശി മുസ്‌തഫ എന്നിവരെയാണ്‌ പാലാരിവട്ടം പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇവരുടെ കൈയില്‍നിന്നും ടിക്കറ്റുകളും പിടിച്ചെടുത്തു.blasa ഇവരെ ചോദ്യം ചെയ്‌തുവരികയാണ്‌. ബ്ലാക്കില്‍ ടിക്കറ്റ്‌ വില്‍ക്കുന്നവര്‍ കലൂര്‍ സ്‌റ്റേഡിയത്തിന്‌ ചുറ്റുമുണ്ടെന്ന്‌ ആരാധകര്‍തന്നെ പറയുന്നു.
ബുധനാഴ്‌ച രാത്രി രണ്ടാം പാദ സെമിയില്‍ ഡല്‍ഹി ഡൈനമോസിനെ തോല്‍പ്പിച്ച്‌ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍ കടന്നതോടെയാണ്‌ ടിക്കറ്റ്‌ ചൂടപ്പം പോലെ വിറ്റുതീര്‍ന്നത്‌. വ്യാഴാഴ്‌ച രാവിലെയോടെ ഓണ്‍ലൈനിലും ഉച്ചയോടെ സ്‌റ്റേഡിയത്തിന്‌ സമീപമുള്ള ടിക്കറ്റ്‌ കൗണ്ടറുകളും കാലിയായി. പലരും വന്‍തോതിലാണ്‌ ടിക്കറ്റുകള്‍ കരസ്‌ഥമാക്കിയത്‌. നൂറിലേറെ ടിക്കറ്റുകള്‍ ഒന്നിച്ചുവാങ്ങിയവരുണ്ട്‌.അച്ചടിച്ച ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നുവെന്നാണ്‌ സംഘാടകരുടെ വാദം.
മുത്തൂറ്റ്‌ ഫിന്‍കോര്‍പ്‌, ഫെഡറല്‍ ബാങ്ക്‌ എന്നിവയുടെ ശാഖകള്‍ വഴിയായിരുന്നു മറ്റ്‌ മത്സരങ്ങള്‍ക്ക്‌ ടിക്കറ്റുകള്‍ വിറ്റിരുന്നത്‌. എന്നാല്‍ ഫൈനല്‍ ടിക്കറ്റ്‌ വില്‍പ്പന ഐ.എസ്‌.എല്‍. സംഘാടകര്‍ നേരിട്ടാണ്‌ നടത്തുന്നത്‌. സ്‌റ്റേഡിയത്തിന്റെ ശേഷി 55,000 ആയി കുറച്ചതും ആരാധകര്‍ക്ക്‌ തിരിച്ചടിയായി. ഐ.എസ്‌.എല്‍ മല്‍സരങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിനും കുടിവെള്ളത്തിനും അമിത വില ഈടാക്കിയതിനെ തുടര്‍ന്ന്‌ ലീഗല്‍ മെട്രോളജി വകുപ്പ്‌ ഐ.എസ്‌.എല്‍ സംഘാടകര്‍ക്കെതിരേ കേസെടുത്തത്‌ കഴിഞ്ഞ ദിവസമാണ്‌

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top