വി​നീ​തി​ന്‍റെ ഏ​ക ഗോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് സീ​സ​ണി​ലെ ആ​ദ്യ വി​ജ​യം

കൊച്ചി:മലയാളി താരങ്ങൾ നിറഞ്ഞുനിന്ന ഐഎസ്എൽ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരളാ ബ്ലാസ്റ്റേറേഴ്സിന് വിജയം. സി.കെ വിനീതിന്‍റെ ഏക ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ വിജയം  നേടാനായത് . നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഇതോടെ പോയിന്‍റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. ആദ്യ പകുതിയിലെ 24 ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ വിജയ ഗോൾ പിറന്നത്. പൂർണമായും മലയാളി ടച്ചുള്ള ഗോൾ.

സ്വന്തം ബോക്സിൽനിന്ന് മൈതാന മധ്യത്തിലേക്ക് ക്യാപ്റ്റൻ ജിങ്കാൻ ഉയർത്തി നൽകിയ പന്ത് പിടിച്ചെടുത്ത് വലതു പാർശ്വത്തിലൂടെ ശരവേഗം മുന്നേറിയ റിനോ ആന്‍റോയ്ക്ക് അവകാശപ്പെട്ടതാണ് ഗോളിന്‍റെ പകുതി ക്രെഡിറ്റും. നോര്‍ത്ത് ഈസ്റ്റിന്‍റെ പ്രതിരോധ നിരയെ പിളർത്തി ബോക്സിലേക്ക് റിനോയുടെ സുന്ദരൻ ക്രോസ്. നെഞ്ചൊപ്പമെത്തിയ പന്തിനെ വിനീത് വായുവിൽ ഉയർന്ന് ചാടി ഹെഡ് ചെയ്തു. ടി.പി രഹനേഷിനെ മറികടന്ന് പന്ത് വലയിലേക്ക്. ഗാലറികൾ പൊട്ടിത്തെറിച്ചു. മഞ്ഞയലകൾ വീശിയടിച്ചു.

എന്നാൽ ബ്ലാസ്റ്റേഴ്സിന്‍റെ പോരാട്ടം ഏതാണ്ട് ഇതോടെ അവസാനിച്ചു. നിരവധി മുന്നേറ്റങ്ങൾ സൃഷ്ടിച്ചെങ്കിലും മുന്നേറ്റനിരയ്ക്ക് മുതലാക്കാനായില്ല. ഇതിനിടെ സിഫ്നിയോസിനെ വീഴ്ത്തിയതിന് ചുവപ്പ് കാർഡ് ലഭിച്ച് നോര്‍ത്ത് ഈസ്റ്റിന്‍റെ മലയാളി ഗോൾ കീപ്പർ ടി.പി രഹനേഷ് പുറത്തുപോയതും കേരളം മുതലെടുത്തില്ല. 10 പേരായ ചുരുങ്ങിയ നോര്‍ത്ത് ഈസ്റ്റിന് കാര്യമായ ഭീഷണി മഞ്ഞപ്പടയിൽനിന്നും ഉണ്ടായില്ല.

Latest
Widgets Magazine