അവേശം ഇരട്ടിപ്പിക്കാൻ ഒത്തുകളി: ഐഎസ്എല്ലിൽ മണക്കുന്നത് കോഴക്കളി; ഒത്തു കളിക്കു കൂട്ട് ഐഎസ്എൽ നടത്തിപ്പുകാരും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോളിൽ വിപ്ലവകരമായ തുടക്കം കുറിച്ച പണംവാരിക്കളിയായ ഇന്ത്യൻ സൂപ്പർ ലീഗിൽ കോടികളുടെ കോഴക്കിലുക്കമെന്നു സൂചന. ഐഎസ്എല്ലിൽ ആവേശം നിറയ്ക്കാൻ സംഘാടകർ തന്നെ ഒത്തുകളിക്ക് ആവസരം ഒരുക്കുന്നതായാണ് സൂചനകൾ. വിജയിക്കാൻ സാധിക്കുന്ന കളികൾ പരാജയപ്പെടുത്തുകയും, ചില കളികൾ സമനിലയിലാക്കുകയും ചെയ്യുന്നത് ഒത്തുകളിയുടെ സൂചനയാണെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന ഡൽഹി – നോർത്ത് ഈസ്റ്റ് മത്സരത്തോടെയാണ് ഒത്തുകളി ആരോപണം ശക്തമായത്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന കൊൽക്കത്ത – കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലും ഒത്തുകളി മണക്കുന്നുണ്ടായിരുന്നു. സെമിയിലേയ്ക്കു കടക്കില്ലെന്നും ടൂർണമെന്റിൽ നിന്നു പുറത്താകുമെന്നും ഉറപ്പായ നോർത്ത് ഈസ്റ്റും ഡൽഹിയും തമ്മിൽ നോർത്ത് ഈസ്റ്റിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ മികച്ച ഫോമിലുള്ള ഡൽഹിയെ ഒന്നിനെതിരെ രണ്ടു ഗോളിനു നോർത്ത് ഈസ്റ്റ് പരാജയപ്പെടുത്തുകയായിരുന്നു. മോശം ഫോം തുടർന്നിരുന്ന നോർത്ത് ഈസ്റ്റ് അപ്രതീക്ഷിതമായാണ് മികച്ച ഫോമിലുണ്ടായിരുന്ന ഡൽഹിയെ പരാജയപ്പെടുത്തിയത്.
ഡൽഹി – നോർത്ത് ഈസ്റ്റ് മത്സരത്തിൽ നോർത്ത് ഈസ്റ്റ് പരാജയപ്പെട്ടിരുന്നെങ്കിൽ കേരളം സെമി ഫൈനലിൽ പ്രവേശിച്ചേനെ. നോർത്ത് ഈസ്റ്റിന്റെ സാധ്യതകൾ അവസാനിക്കുകയും ചെയ്‌തേന്നെ. ഇതോടെ അടുത്ത മൂന്നു മത്സരങ്ങളുടെ ആവേശം നഷ്ടമാകുകയും ചെയ്യും. ഇതോടെ ഈ മത്സരങ്ങൾ കാണാനുള്ള പ്രേക്ഷകരുടെ ആവേശം നഷ്ടമാകുകയും ചെയ്യും. ഇത് മനസിലാക്കിയ ഐഎസ്എൽ അധികൃതർ നേരിട്ട് ഇടപെട്ട് മത്സരം ഒത്തുകളിപ്പിക്കുകയായിരുന്നു എന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ഡൽഹി നോർത്ത് ഈസ്റ്റ് മത്സരത്തിനു തൊട്ടു പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് ഒത്തുകളി ആരോപണം ഉന്നയിച്ചത്. പിന്നാലെ തുടരെ തുടരെ ആരോപണങ്ങൾ പല വിധത്തിൽ ഉയരുകയായിരുന്നു.
നിലവിൽ 22 പോയിന്റുള്ള മുംബൈ സിറ്റി മാത്രമാണ് സൈമി ഫൈനൽ ഉറപ്പിച്ചിരിക്കുന്നത്. 20 പോയിന്റുമായി ഡൽഹിയും അത്‌ലറ്റികോ ഡി കൊൽക്കത്തയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു. കേരളം മൂന്നാമതും നോർത്ത് ഈസ്റ്റ് നാലാമതുമാണ്. ഇന്ന് നടക്കുന്ന ഡൽഹി – മുംബൈ മത്സരത്തിന്റെ വിജയികളാവും ടൂർണമെന്റിൽ ഒന്നാം സ്ഥാനത്ത് എത്തുക. ഞായറാഴ്ചയാണ് കേരളവും നോർത്ത് ഈസ്റ്റും തമ്മിലുള്ള നിർണായക മത്സരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top