ഐ.എസ്.എൽ: നോർത്ത് ഈസ്റ്റ് – ഗോവ മത്സരം സമനിലയിൽ

ഫർട്ടോഡ (ഗോവ): ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി-എഫ്.സി ഗോവ മത്സരം സമനിലയിൽ. ഓരോ ഗോളടിച്ചാണ് മത്സരം സമനിലയിലായത്. 80 മിനിറ്റ് വരെ ഒരു ഗോളിന് മുന്നിലായിരുന്ന നോർത്ത് ഈസ്റ്റിനെതിരെ റെയ്നാൾഡോ നേടിയ ഗോളിലാണ് ഗോവ സമനില പിടിച്ചത്. നോർത്ത് ഈസ്റ്റിനുവേണ്ടി വിക്ടർ മെൻഡിയാണ് ഗോൾ നേടിയത്.

56ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിൽ നിന്നാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾ നേടിയത്. പോർച്ചുഗീസ് താരം സിമാവോ സബ്രോസ എടുത്ത കോർണറിൽ നിന്ന് ഹെഡ്ഡറിലൂടെയാണ് വിക്ടർ മെൻഡി ഗോൾ കണ്ടെത്തിയത്. എല്ലാ ശക്തിയുമുപയോഗിച്ച് ചാടി ചെയ്ത ഹെഡ്ഡറിനുമുന്നിൽ ഗോളി ലക്ഷ്മികാന്ത് കട്ടിമണിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. നോർത്ത് ഈസ്റ്റ് വിജയത്തിലേക്ക് അടുക്കുമ്പോഴാണ് 80ാം മിനിറ്റിൽ റെയ്നാൾഡോ ഗോൾ മടക്കിയത്. ലിയോ മോറ നൽകിയ പാസിൽ നിന്നായിരുന്നു റെയ്നാൾഡോയുടെ ഗോൾ. പിന്നീട് വിജയഗോൾ കണ്ടെത്താൻ ഇരുടീമും ശ്രമിച്ചെങ്കിലും ഫലത്തിലെത്തിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി പോയിൻറ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. എഫ്.സി ഗോവ രണ്ടാം സ്ഥാനത്ത് തുടരും. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ അത് ലറ്റികോ ഡി കൊൽക്കത്തയാണ് പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഡൽഹി ഡൈനാമോസ് മൂന്നാം സ്ഥാനത്താണ്. മോശം ഫോമിൽ കളിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ഏറ്റവും അവസാന സ്ഥാനത്താണ്.

Top