ഇന്ത്യൻ സൂപ്പർ ലീഗിലേയ്ക്കു തിരുവനന്തപുരവും

സ്‌പോട്‌സ് ഡെസ്‌ക്

തിരുവനന്തപുരം: കൊച്ചിയിലെ കൊമ്പന്മാർക്കൊപ്പം ഐഎസ്എല്ലിൽ പന്ത് തട്ടാൻ തിരുവനന്തപുരത്തിനും ഒരു ടീമുണ്ടാകുമോ.പുതിയ മൂന്ന് ടീമുകളുടെ ഹോം ഗ്രൗണ്ടിനായി ക്ഷണിച്ച അപേക്ഷകളിൽ തിരുവനന്തപുരത്തെയും ഉൾപ്പെടുത്തിയതാണ് ഐഎസ്എൽ ഫുട്‌ബോളിൽ കേരളത്തിന് രണ്ടാമതൊരു ടീം കൂടി ലഭിക്കാൻ വഴിയൊരുക്കുന്നത്. ലീഗിൽ കേരളത്തിന്റെ രണ്ടാം ടീമിനുള്ള സാധ്യതയുയർത്തി പുതിയ ഫ്രാഞ്ചൈസികൾക്കുള്ള അപേക്ഷ സംഘാടകർ ക്ഷണിച്ചു.
പുതിയ ടീമുകളുടെ ആസ്ഥാനമായി 10 നഗരങ്ങളെ ആണ് എഫ്എസ്ഡിഎൽ പരിഗണിക്കുന്നത്. തിരുവനന്തപുരത്തിന് പുറമേ, ബംഗലുരു അഹമ്മദാബാദ് കട്ടക്ക് കൊൽക്കത്ത സിലിഗുരി ദുർഗാപൂർ ഹൈദരാബാദ് ജംഷഡ്പൂർ റാഞ്ചി എന്നീ നഗരങ്ങളും പട്ടികയിലെത്തി. ഫ്രാഞ്ചൈസികൾക്കായുള്ള അപേക്ഷ ഈ മാസം 25നുള്ളിൽ സമർപ്പിക്കണം. ഒന്ന് മുതൽ മൂന്ന് ടീമുകളെവരെ പുതുതായി ഉൾപ്പെടുത്തുമെന്നാണ് വാർത്താക്കുറിപ്പിൽ പറഞ്ഞിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ 8 ടീമുകൾ ആണ് നിലവിൽ ഐഎസ്എല്ലിൽ. തിരുവനന്തപുരത്തിന് ടീമുണ്ടായാൽ സാഫ് കപ്പിൽ ഇന്ത്യയുടെ കിരീടധാരണത്തിന് സാക്ഷിയായ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയായേക്കും. കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിൻറെ പരിശീലന
ക്യാംപും കാര്യവട്ടത്ത് നടന്നിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച കാണികൾ കേരളത്തിലാണെന്ന് ഫുട്‌ബോൾ നിരീക്ഷകർ ഒന്നടങ്കം പറയുമ്പോൾ തിരുവനന്തപുരത്തിനും പ്രതീക്ഷ വയ്ക്കാം.

Top