ചാരക്കേസിന് പിന്നില്‍ അഞ്ച് കോണ്‍ഗ്രസ് നേതാക്കന്മാര്‍!!! വെളിപ്പെടുത്തലുമായി പത്മജ; ജുഡീഷ്യല്‍ കമ്മിഷന്‍ മുമ്പാകെ വെളിപ്പെടുത്തും

കണ്ണൂര്‍: ചാരക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധിയോടെ കെ.കരുണാകരന്റെ നിരപരാധിത്വം തെളിഞ്ഞുവെന്ന് മകനും കോണ്‍ഗ്രസ് എം.എല്‍.എയുമായ കെ.മുരളീധരന്‍. കരുണാകരനെ ചതിച്ചത് പി.വി നരസിംഹറാവുവാണെന്നും അദ്ദേഹം രാജിക്കു സമ്മര്‍ദ്ദം ചെലുത്തിയെന്നും മുരളീധരന്‍ പറഞ്ഞു. നീതി കിട്ടാതെ മരിച്ചത് അച്ഛന്‍ മാത്രമാണെന്നും മുരളീധരന്‍.

ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീം കോടതി വിധി കേരളത്തില്‍ വന്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പായി. കേസ് കെട്ടിച്ചമച്ചതിന്റെ ഉത്തരവാദിത്വം മൂന്ന് ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ലെന്നും രാഷ്ട്രീയത്തില്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്ന അഞ്ച് നേതാക്കന്മാരാണ് ഇതിന് പിന്നിലെന്നും കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസ് കെട്ടച്ചമച്ച നേതാക്കന്മാര്‍ ആരൊക്കെയാണെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍ മുമ്പാകെ വെളിപ്പെടുത്തും. എന്നാല്‍ കേസിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്ന് താന്‍ പരസ്യമായി പറയില്ല. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരയാണ് കെ.കരുണാകരന്‍. വിശ്വസിച്ച് കൂടെ നിന്നവരാണ് ചാരക്കേസിന്റെ പേരില്‍ അദ്ദേഹത്തെ ചതിച്ചത്. അദ്ദേഹത്തിന് വേണമെങ്കില്‍ ഇവരുടെ പേരുകള്‍ നേരത്തെ തന്നെ വെളിപ്പെടുത്താമായിരുന്നു. അതുകൊണ്ട് താനും ഇവരുടെ പേരുകള്‍ വെളിപ്പെടുത്താനില്ലെന്നും തൃശൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പത്മജ പറഞ്ഞു.

ചാരക്കേസില്‍ മറ്റെല്ലാവര്‍ക്കും നീതി ലഭിച്ചപ്പോള്‍ കെ.കരുണാകന് മാത്രമാണ് നീതി കിട്ടാതെ മരിച്ചത്. കരുണാകരന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂടി ആവശ്യമാണ്. ചില നേതാക്കന്മാരുടെ ചട്ടുകമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുകയായിരുന്നു. കാടടച്ച് വെടിവയ്ക്കുമ്പോള്‍ കൊള്ളുന്നത് ആര്‍ക്കൊക്കെയാണെന്ന് പറയാന്‍ കഴിയില്ല. എല്ലാവരുമായി ആലോചിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്നും അവര്‍ പറഞ്ഞു.

അതേസമയം, പത്മജയുടെ ആരോപണം പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കം കുറിച്ചു. വിവിധ പാര്‍ട്ടികളില്‍ പെട്ട അഞ്ച് നേതാക്കള്‍ ആരാണെന്നതിനെ സംബന്ധിച്ച് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഇതിനോടകം തന്നെ ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്. ചാരക്കേസ് കരുണാകരനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി ഉപയോഗിച്ചെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പും പ്രതികരിച്ചു. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ വിവാദം വീണ്ടും ചര്‍ച്ചയാകുമെന്ന് ഉറപ്പ്.

Top