വെള്ളിയാഴ്ച പ്രാർഥനയ്ക്ക് എത്തിയില്ല; പതിനാലൂകാരനെ ഐഎസ് തീവ്രവാദികൾ ആൾക്കൂട്ടത്തിന്റെ മുന്നിലിട്ട് കഴുത്തറുത്തു കൊന്നു: കൊലപാതകം മാതാപിതാക്കളുടെ കൺമുന്നിലിട്ട്

ഇന്റർനാഷണൽ ഡെസ്‌ക്

ജെർബുള്ള: വെള്ളിയാഴ്ച പ്രാർഥനയ്‌ക്കെത്തിയില്ലെന്ന് ആരോപിച്ചു പതിനാലുകാരനെ ആൾക്കൂട്ടത്തിന്റെ മുന്നിലിട്ട് ഐഎസ് തീവ്രവാദികൾ കഴുത്തറുത്തു കൊന്നു. വീട്ടിൽ നിന്നു പിടിച്ചിറക്കിക്കൊണ്ടു പോയ മകനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കരഞ്ഞു നിലവിളിച്ചെത്തിയ മാതാപിതാക്കളുടെ മുന്നിലിട്ടായിരുന്നു ഐഎസ് തീവ്രവാദികളുടെ ക്രൂരത.
നോർത്തേൺ സിറിയൻ നഗരമായ ജറബ്ലസിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവങ്ങൾ. ഇവിടുത്തെ സെൻട്രൽ മോസ്‌കിൽ സ്ഥിരമായി പ്രാർഥനയ്ക്കു എത്തണമെന്നും, ഇവിടെ നടക്കുന്ന പ്രഭാഷണങ്ങൾ ശ്രവിക്കണമെന്നു പ്രദേശത്തെ കുട്ടികൾ അടക്കമുള്ളവർക്കു ഐഎസ് മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ, തീവ്രവാദവും തീവ്രമതപരവുമായ കാര്യങ്ങൾ മാത്രം പ്രഭാഷണത്തിൽ ഉൾപ്പെടുത്തിയിരുന്ന സെൻട്രൽ മോസ്‌കിൽ കുട്ടികളെ ഐഎസിലേയ്ക്കു റിക്രൂട്ട് ചെയ്യുക കൂടി ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ പ്രശ്‌നങ്ങൾ മൂലം കുട്ടിക്കു മോസ്‌കിൽ എത്താൻ സാധിച്ചിരുന്നില്ല. ഇത് മനപൂർവമാണെന്നും, കുട്ടി മതനിന്ദ നടത്തിയെന്നും ആരോപിച്ചാണ് തീവ്രവാദികൾ രാവിലെ വീട്ടിലെത്തിയത്.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കൈകാലുകൾ ബന്ധിച്ചു റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടു വന്നു നഗരമധ്യത്തിൽ എത്തിക്കുകയായിരുന്നു. 250ലധികം ആളുകൾ കൂടിനിൽക്കുമ്പോഴാണ് നഗരമധ്യത്തിൽ തീവ്രവാദികൾ കുട്ടിയെയുമായി എത്തിയത്. ആയുധം ധരിച്ചെത്തിയ 25 ഓളം തീവ്രവാദികളുടെ മധ്യത്തിൽ കുട്ടിയെ നിർത്തി. തുടർന്നു കുട്ടി ചെയ്ത കുറ്റങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞു. ഇതിനിടെ കരഞ്ഞു നിലവിളിച്ച് കുട്ടിയുടെ മാതാപിതാക്കൾ ഐഎസ് തീവ്രവാദികൾ വധശിക്ഷ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തി. ഇവർ തീവ്രവാദി സംഘത്തലവന്റെ കാൽപിടിച്ചു കരഞ്ഞ് അപേക്ഷിച്ചു. എന്നാൽ, മതനിന്ദ നടത്തിയ കുട്ടിയുടെ മാതാപിതാക്കൾക്കും വധശിക്ഷ നൽകാനാണ് തങ്ങൾ തീരുമാനിച്ചിരിക്കുന്നെതന്നായിരുന്നു ഐഎസ് തീവ്രവാദികളുടെ മുന്നറിയിപ്പ്.
ഇതേ തുടർന്നു മാതാപിതാക്കളെ പിടിച്ചു മാറ്റിയ ശേഷം തീവ്രവാദികൾ കുട്ടിയുട കഴുത്ത് അറുത്തുാറ്റുകയായിരുന്നു. അരമണിക്കൂറോളം രക്തം വാർന്നൊഴുകി മൃതദേഹം നഗരമധ്യത്തിൽ തന്നെ കിടന്നു. മണിക്കൂറുകൾക്കു ശേഷം കുട്ടിയുടെ മൃതദേഹം ഐഎസ് തീവ്രവാദികൾ തന്നെ എത്തി ഇവിടെ നിന്നു മാറ്റുകയായിരുന്നു. കുട്ടിയുടെ മതാപിതാക്കളെയും കാണാനില്ലെന്നും ഇപ്പോൾ റിപ്പോർട്ടുകളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top