ഐഎസ് ബന്ധം: കാണാതായ മലയാളികളുടെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കൾ പൊലീസ് നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നു കാണാതായ മലയാളികൾക്കു ഐഎസ് ബന്ധമുണ്ടെന്നു കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഇവരുടെ സോഷ്യൽ മീഡിയ സുഹൃത്തുക്കൾ പൊലീസ് നിരീക്ഷണത്തിൽ. കാണാതയവരിൽ ഐഎസുമായി അടുത്ത ബന്ധമുണ്ടെന്നു സംശയിക്കുന്ന കാസർകോട് സ്വദേശി ഇസയുടെ ഫെയ്‌സ്ബുക്കിലെ ബന്ധങ്ങളാണ് പൊലീസ് ഇപ്പോൾ നിരീക്ഷിക്കുന്നത്. ഇവരിൽ ഇസയുമായി നിരന്തരം ചാറ്റ് ചെയ്തിരുന്നവർ ആരൊക്കൈ എന്നു കണ്ടെത്താൻ വിവരങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഫെയ്‌സ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്
കേരളത്തിൽ നിന്നു കാണാതായ യുവാക്കളും ഭാര്യമാരും എങ്ങിനെയാണ് ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായതെന്നു കണ്ടെത്തുന്നതിനായാണ് ഇപ്പോൾ പൊലീസ് ഇവരുടെ സോഷ്യൽ മീഡിയ വിവരങ്ങൾ ചോർത്താൻ തയ്യാറെടുക്കുന്നത്. ഇവരുടെ ഫെയ്‌സ്ബുക്ക് കൂടുതൽ കേരളത്തിൽ വച്ച് പ്രവർത്തിപ്പിച്ചിരിക്കുന്നതിനാൽ കേരള പൊലീസിനും റോയ്ക്കും എൻഐഎയ്ക്കും ഫെയ്‌സ്ബുക്കിൽ നിന്നു വിവരശേഖരണം കൂടുതൽ എളുപ്പമാകും.
എന്നാൽ, ഇപ്പോൾ ഐഎസിനൊപ്പം പോയവരെല്ലാം തങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ വാട്‌സ് അപ് സന്ദേശങ്ങളെല്ലാം പൊലീസ് പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും വാട്‌സ്അപ്പ് കൂടി സഹകരിച്ചെങ്കിൽ മാത്രമേ ഇതു ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top