ഇറ്റാലിയൻ സൈന്യത്തിനു മുന്നിൽ കാളക്കൂറ്റൻമാർക്കു കാലിടറി; യൂറോയിൽ നിന്നു സ്‌പെയിൻ പുറത്ത്

സ്‌പോട്‌സ് ഡെസ്‌ക്

മാഡ്രിഡ്: ആദ്യം ഗോളടിക്കുക.. പിന്നീട് പ്രതിരോധിക്കുക.. തരം കിട്ടുമ്പോൾ ആക്രമിക്കുക..! ഇറ്റലിയൊരുക്കിയ തന്ത്രത്തിനു പിന്നിൽ ടിക്കിടാക്കയുടെ പുതിയ വേർഷൻ പുറത്തെടുക്കാൻ സ്‌പെയിനിനു സാധിച്ചില്ല. ഫലം.. യൂറോയുടെ പ്രീ കാർട്ടറിൽ ഇറ്റലിയോടു തോറ്റ് സ്‌പെയിൻ പുറത്ത്.
ആക്രമണത്തിനു പകരം വേഗമേറിയ പ്രതിരോധത്തിലും, വേഗം കുറഞ്ഞ ആക്രമണവും പ്രയോഗിച്ച ഇറ്റാലിയൻ കോച്ച് അന്റോണിയോ കൊന്റേയുടെ തന്ത്രങ്ങൾക്കു പകരം വയ്ക്കാൻ സ്പാനിഷ് കോപ്പ് വിന്റ്‌സൻ ഡെൽബോസ്‌കിനു തന്ത്രങ്ങളൊന്നും ബാക്കിയുണ്ടായിരുന്നു. ഒടുവിൽ നിശ്ചിത സമയം പൂർത്തിയായപ്പോൾ എതിരില്ലാത്ത രണ്ടു ഗോളിനു സ്‌പെയിനിനെ തകർത്ത് ഇറ്റലി യൂറോയുടെ കാർട്ടറിൽ കടന്നു.
കളം നിറഞ്ഞു കളിച്ച സ്പാനിഷ് കാളക്കുറ്റൻമാരെ ചെറു ചെറു ഫൗളുകളിലൂടെ ചെറുത്തു നിർത്തുകയായിരുന്നു ഇറ്റലിയുടെ തന്ത്രം. ആദ്യ പകുതിയിൽ ഇത് ഏതാണ്ട് ഫലം കാണുകയും ചെയ്തു. പന്ത് എതിരാളിയുടെ കൈകളിൽ തന്നെ നൽകി, എതിരാളിയെ ചലിക്കാൻ അനുവദിക്കാതിരിക്കുക എന്ന തന്ത്രമായിരുന്നു ഇറ്റലി പ്രയോഗിച്ചത്. ഇതിനിടെ തരം കിട്ടുമ്പോൾ വേഗം കുറച്ച് ആക്രമണം നടത്തുക. ഈ വേഗക്കുറവിനു ലഭിച്ച ഫൗളിലാണ് ഇറ്റലിയുടെ ഗോളും വീണത്. ബോക്‌സിനു പുറത്തു നിന്നു ലഭിച്ച കിക്ക് സ്പാനിഷ് ഗോളി അടിച്ചു തെറിപ്പിച്ചത് വീണത് ജോർജിയോ ചില്ലേനി അടക്കമുള്ള രണ്ടു ഇറ്റാലിയൻ പ്രതിരോധക്കാരുടെ മുന്നിൽ, കാലിന്റെ താളം തെറ്റിയെങ്കിലും പന്തിനെ തലോടേണ്ട ചുമതല മാത്രമേ ചില്ലേനിക്കുണ്ടായിരുന്നു. 33 -ാം മിനിറ്റിൽ ഇറ്റലിയുടെ വിജയം ഉറപ്പിച്ച ആദ്യ ഗോൾ എത്തി. പിന്നെ, കളി കൂടുതൽ വേഗം കുറയ്ക്കുന്ന രീതിയിലേയ്ക്കു ഇറ്റലി മാറ്റി. 550 പാസുകൾ കൈമാറിയ സ്‌പെയിനു ലക്ഷ്യത്തിലെത്തിക്കാനായത് 464 എണ്ണം മാത്രമായിരുന്നു എന്നതു തന്നെ ഇറ്റലിയുടെ പ്രതിരോധക്കളിയുടെ ഉദാഹകരണമായി.
എന്നാൽ, അവസാന നിമിഷം രണ്ടും കൽപ്പിച്ച് സ്‌പെയിൻ നടത്തിയ ആക്രമണം ഇറ്റാലിയൻ ഗോൾ മുഖത്തെ നിരന്തരം വിറപ്പിച്ചു. വെറ്ററൻ ഗോൾകീപ്പർ ബഫണിന്റെ കൈകളും ദൗർഭാഗ്യവുമാണ് സ്‌പെയിനെ ഗോളിൽ നിന്നും അകറ്റിയത്. സ്പാനിഷ് നിര ഒന്നടങ്കം ആക്രമണത്തിനിറങ്ങിയപ്പോൾ വീണു കിട്ടിയ വിടവിലൂടെ കടന്നു വന്ന പെലെയുടെ ഒന്നാന്തരം വോളി സ്പാനിഷ് പോസ്റ്റിൽ പതിച്ച ഇൻജ്വറി ടൈമിന്റെ ആദ്യ മിനിറ്റിൽ സ്‌പെയിൻ പരാജയം ഉറപ്പിച്ചു. ഇറ്റലി ക്വാർട്ടറും..!

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top