ജഡ്ജിമാര്‍ക്കും ലോകായ്ക്തക്കുമെതിരെ ജേക്കബ് തോമസ്; ആരോപണത്തിന് തെളിവ് നല്‍കാമെന്നും മുന്‍ വിജിലന്‍സ് മേധാവി

കൊച്ചി: പാറ്റൂര്‍ കേസ് പരിഗണിച്ച രണ്ടു ഹൈക്കോടതി ജഡ്ജിമാര്‍ക്കും ലോകായുക്തയ്ക്കുമെതിരെ ഡിജിപി ജേക്കബ് തോമസ്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഇവര്‍ ശ്രമിച്ചു. കേസിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തണം. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്കു പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനുമയച്ചു.

ഹൈക്കോടതി ജഡ്ജിമാരായ പി. ഉബൈദ്, ഏബ്രഹാം മാത്യു എന്നിവര്‍ക്കെതിരെയാണു പരാതി. ലോകായുക്ത പയസ് സി. കുര്യാക്കോസിനെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. ചീഫ് സെക്രട്ടറി മുഖേനയാണു പരാതി നല്‍കിയത്. വിജിലന്‍സ് കേസുകള്‍ ജഡ്ജിമാര്‍ ദുര്‍ബലമാക്കിയെന്നു പരാതിയില്‍ പറയുന്നു. വിജിലന്‍സിന്റെ അഴിമതി വിരുദ്ധ നീക്കങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു പല ഇടപെടലുകളുമെന്നും ജേക്കബ് തോമസ് പരാതിയില്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുരുതരമായ പരാതികളാണ് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. പരാതി പരിഗണിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെടുന്നു. ജഡ്ജിമാര്‍ക്കെതിരായ ആരോപണത്തിന് ആവശ്യമായ തെളിവുകളും നല്‍കാന്‍ തയ്യാറാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കുന്നു.

പ്രധാനമായും പാറ്റൂര്‍, ബാര്‍ കോഴ, കെ.എം മാണിക്കെതിരായ ബാറ്ററി കേസ്, അനൂപ് ജേക്കബിനെതിരായ വിജിലന്‍സ് കേസ്, കണ്ണൂരില്‍ നടന്ന സ്‌കൂള്‍ യുവജനോത്സവവുമായി ബന്ധപ്പെട്ട കേസ്, ഇ.പി. ജയരാജന്റെ ബന്ധു നിയമന കേസ് തുടങ്ങിയവ പരിഗണിക്കുമ്പോള്‍ തനിക്കെതിരെ കോടതി നിലപാടെടുക്കുകയായിരുന്നു. തന്നെ വ്യക്തിഹത്യ നടത്തുന്ന തരത്തിലാണ് കോടതി പലപ്പോഴും നിലപാടെടുത്തത്. കോടതിയുടെ നിലപാടുകള്‍ കാരണം സംസ്ഥാനത്ത് അഴിമതി ഇല്ലാതാക്കാനുള്ള വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ തടയപ്പെട്ടതായി ജേക്കബ് തോമസ് പറയുന്നു.

ഓരോ കേസന്വേഷണങ്ങളിലും വിജിലന്‍സിന്റെ മറ്റ് സമാന്തരമായ പ്രവര്‍ത്തനങ്ങളിലുമൊക്കെ കോടതിയുടെ ഇടപെടല്‍ വലിയ തടസം സൃഷ്ടിക്കുകയാണ്. അഴിമതി കേസുകളില്‍ അന്വേഷണം ആളുകളിലേക്ക് എത്താത്ത തരത്തില്‍ ഇടപെടല്‍ വഴിവെച്ചു. ഇതിനേക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണം. തനിക്കെതിരെ ഉന്നതതല ഗൂഢാലോചന നടക്കുന്നുവെന്നും ജുഡീഷ്യറിയുടെ സ്വാധീനം ദുരുപയോഗം ചെയ്യുന്നുവെന്നും പരാതിയില്‍ പറയുന്നു.

പ്രധാനപ്പെട്ട കേസുകളെല്ലാം പരിഗണിച്ചത് ഇവരുടെ ബെഞ്ചുകളാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. കേസുകളില്‍ ഇവരുടെ ഇടപെടലുകള്‍ പരിശോധിക്കണമെന്നും തെളിവുകള്‍ നല്‍കാന്‍ തയ്യാറെന്നും ജേക്കബ് തോമസ് പറയുന്നു. പരാതിയില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ കേസിന്റെയും സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടും അവയില്‍ ഹൈക്കോടതി എടുത്ത നിലപാടുകളെന്താണെന്ന് ചൂണ്ടിക്കാണിച്ചും കോടതിയുടെ നിലപാടില്‍ തന്റെ സംശയം എന്താണെന്ന് വിശദീകരിച്ചും അഞ്ചുപേജുള്ള വിശദമായ പരാതിയാണ് ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുള്ളത്.

പാറ്റൂര്‍ കേസുമായി ബന്ധപ്പെട്ടാണ് ലോകായുക്തയ്ക്കെതിരെ പരാമര്‍ശമുള്ളത്. കേസില്‍ ലോകായുക്ത നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു താന്‍. എന്നാല്‍ പിന്നീട് വിവിജിലന്‍സിന്റെ തലവനായി മാറിയ സമയത്ത് ലോകായുക്തയ്ക്കെതിരെയും പരാതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിന് താന്‍ കത്തുനല്‍കുകയും ചെയ്തിരുന്നതായും ജേക്കബ് തോമസ് പറയുന്നു.

Top