ജോലിക്ക് വേണ്ടി ജീവിക്കണോ അതോ നീതിക്ക് വേണ്ടി ജീവിക്കണോ-ജേക്കബ് തോമസ്

തിരുവനന്തപുരം: ജോലിക്ക് വേണ്ടി ജീവിക്കണോ അതോ നീതിക്ക് വേണ്ടി ജീവിക്കണോ എന്ന ചോദ്യവുമായി ജേക്കബ് തോമസ് ഐപിഎസ്. സ്വന്തം ഫേസ്ബുക്ക് പേജിലെ ആദ്യ പോസ്റ്റിലാണ് ജേക്കബ് തോമസിന്റെ ചോദ്യം.ജേക്കബ് തോമസ് ഒരു ഭാഗത്തും സര്‍ക്കാറും ഡിജിപിയും മറുഭാഗത്തും നിന്നുള്ള പോര് മുറുകുന്നതിനിടെയാണ് ഫേസ്ബുക്ക് പേജ് തുടങ്ങിയത്. ആദ്യ കവര്‍ ഫോട്ടോയില്‍ എഴുതിയിരിക്കുന്നതുതന്നെ സത്യമേവ ജയതേ എന്നാണ്.Jacob thomas fb

ആദ്യ പോസ്റ്റ് ഇങ്ങനെ ജോലിക്ക് വേണ്ടി ജീവിക്കണോ അതോ നീതിക്ക് വേണ്ടി ജീവിക്കണോ എന്ന ധര്‍മ്മസങ്കടത്തിന് എന്താണ് ഉത്തരം…ബാര്‍കോഴ കേസില്‍ മാണിക്കെതിരെ വിജിലന്‍സ് കോടതി വിധി വന്നതിന് പിന്നാലെ സത്യം ജയിച്ചു എന്നുള്ള ജേക്കബ് തോമസിന്റെ പ്രതികരണം വലിയ വിവാദമായിരുന്നു.

മുഖ്യമന്ത്രിയും ഡിജിപിയും അടക്കമുള്ളവര്‍ വിമര്‍ശിച്ചു. രണ്ട് തവണയാണ് സര്‍ക്കാര്‍ ജേക്കബ് തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. വിമര്‍ശനങ്ങളുടെ പരിധി ഓര്‍മ്മിപ്പിച്ച് ജേക്കബ് തോമസിനെ പരോക്ഷമായി ഡിജിപി വിമര്‍ശിച്ചതും ഫേസ്ബുക്കിലൂടെ. കൂടുതല്‍ രോഷമുള്ളവര്‍ക്ക് കെജ്രിവാളിനെ പോലെ സര്‍വ്വീസില്‍ നിന്ന്

രാഷ്ട്രീയത്തിലേക്കിറങ്ങാമെന്നായിരുന്നു ഡിജിപിയുടെ അവസാന പോസ്റ്റ്. വിമര്‍ശകരെ നേരിടാനും നിലപാടുകള്‍ തുറന്നുപറയാനും തന്നെയാണ് സൈബര്‍ രംഗത്തേക്കുള്ള ജേക്കബ് തോമസിന്റെ ചുവട് വെപ്പ് എന്നുള്ളത് വ്യക്തം. വിമ!ര്‍ശനത്തിനിടയാക്കിയ അതേ വാക്കുകള്‍ തലക്കെട്ടാക്കിയതും ശ്രദ്ധേയം. ഒരുപക്ഷെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇനിയുള്ള ചേരിപ്പോരിന് നവമാധ്യമങ്ങളും വേദിയാകും

 

Latest
Widgets Magazine