വിവാദങ്ങള്‍ ഒഴിയാതെ ജഗദീഷ് … ബ്രിട്ടാസ് ജഗദീഷുമായി നടത്തിയ അഭിമുഖം വൈറലാകുന്നു

കൊച്ചി:യു.ഡി.എഫിന്റെ താര സ്ഥാനാര്‍ത്ഥിയായ ജഗദീഷിനെ വിവാദങ്ങളൊഴിയാതെ പിന്തുടരുന്നു.താന്‍ ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; ഈ വാക്കുകള്‍ ലൈബ്രറിയില്‍ സൂക്ഷിക്കാം എന്നൊക്കെ മുന്‍പു തട്ടി വിട്ട വാക്കുകള്‍ ഇപ്പോല്‍ വിനയായിരിക്കയാണ്.മുന്‍പ് ജോണ്‍ ബ്രിട്ടാസ് ജഗദീഷുമായി നടത്തിയ അഭിമുഖമാണിപ്പോള്‍ വൈറലാകുന്നത് .

പത്തനാപുരത്ത് ഗണേശ് കുമാറിനെതിരെ പോരാട്ടത്തിലാണ് ജഗദീഷ്. എന്നാല്‍ നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഇല്ലെന്ന് ജഗദീഷ് പറയുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ വാക്കുകള്‍ റെക്കോര്‍ഡ് ചെയ്ത് ലൈബ്രറിയില്‍ സൂക്ഷിച്ചോളാനും ജഗദീഷ് പറയുന്നുമുണ്ട്.കൈരളി ടിവിയില്‍ ജോണ്‍ ബ്രിട്ടാസുമായി നേരത്തെ നടത്തിയ അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് ജഗദീഷ് പറയുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മത്സരിക്കാന്‍ താത്പര്യമില്ലേ എന്ന് അവതാരകനായ ജോണ്‍ ബ്രിട്ടാസ് ചോദിക്കുമ്പോള്‍ തനിക്ക് ഒരു താത്പര്യവുമില്ലെന്നാണ് ജഗദീഷ് പറയുന്നത്.എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും ജഗദീഷ് വ്യക്തമാക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കാര്യം അന്ന് പറയാമെന്നും ജഗദീഷ് പറയുന്നുണ്ട്. എന്തായാലും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
വീഡിയോയ്ക്ക് കീഴെ പലരും കമന്റും ചെയ്ത് തുടങ്ങിയിട്ടുണ്ട്.’ഉമ്മന്‍ ചാണ്ടിയുടെ കൂടെയല്ലെ ഇതിനും തെളിവുണ്ടോ എന്ന് ചോദിക്കും’ ഇതാണ് ഒരു വിരുതന്റെ കമന്റ്.
വീഡിയോ പ്രചരിക്കുന്നതിനിടയ്ക്കും വരുന്ന തെരഞ്ഞെടുപ്പിനായുള്ള ജഗദീഷിന്റെ പ്രചരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മണ്ഡലത്തിലെ പല പൊതുപരിപാടികളിലും ജഗദീഷ് ഇപ്പോള്‍ സ്ഥിര സാന്നിദ്ധ്യമാണ്.

Top