വിവാഹത്തിനു മുൻപു യുവതി ഗർഭിണിയായി; കാമുകിയും കാമുകനും അബുദാബിയിൽ ജയിലിലായി

ക്രൈം ഡെസ്‌ക്

അബുദാബി: അബുദാബിയിൽ താമസത്തിനിടെ അവിവാഹിതയായ കാമുകി ഗർഭിണിയായി. സൗത്ത് ആഫ്രിക്കൻ സ്വദേശിയായ കാമുകനും, ഉക്രെയിൻ സ്വദേശിയായ കാമുകിയും ജയിലിലായി. എമിലി ക്ലോർവെൽ (29) ഇവരുടെ കാമുകി ഐറിനാ നോഹായ് (27) എന്നിവരെയാണ് ജയിലിൽ അടച്ചത്. ഇവർ പരിശോധനയ്‌ക്കെത്തിയ ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ടു പേരെയും അബുദാബി പൊലീസ് അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന കുറ്റമാണ് രണ്ടു പേർക്കും എതിരെ ഇപ്പോൾ അബുദാബി പൊലീസ് ചുമത്തിയിരിക്കുന്നത്.
jail jail1 jail2
കഴിഞ്ഞ ദിവസം നോഹായ്ക്കു കഠിനമായ വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇരുവരും യാസ് മാളിലെ മെഡിയോർ മെഡിക്കൽ സെന്ററിൽ എത്തിയത്. ഈ സമയത്താണ് യുവതി ഗർഭിണിയാണെന്ന വിവരം ഡോക്ടർ ഇവരോടു വെളിപ്പെടുത്തിയത്. വിവാഹത്തിനു മുൻപ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും, ഗർഭിണിയാകുന്നതും രാജ്യത്ത് ക്രിമിനൽ കുറ്റമാണ്. ഈ കുറ്റം തെളിയിക്കപ്പെട്ടാൽ ഇരുവർക്കും ദീർഘകാലം കഠിനതടവ് അടക്കമുള്ള ശിക്ഷകൾലഭിക്കും.
jail4 jail5
രാജ്യത്തെത്തിയ ഇരുവരെയും കഴിഞ്ഞ ജനുവരി 29 മുതൽ സർക്കാർ ഈ കേസിന്റെ ഭാഗമായി തടഞ്ഞു വച്ചിരിക്കുകയാണ്. എന്നാൽ, കഴിഞ്ഞ ദിവസം മാത്രമാണ് പരിശോധനകൾ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ആശുപത്രിയിൽ ഇവർ നടത്തിയ പരിശോധനയിൽ ഗർഭിണിയാണെന്നു കണ്ടെത്തിയെങ്കിലും, ഇവർക്കു കൃത്യമായ വിവാഹ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ ആശുപത്രിയിൽ ഹാജരാക്കുന്നതിനോ, പൊലീസിനു നൽകുന്നതിനോ സാധിച്ചില്ല. ഇതേ തുടർന്നാണ് ഇരുവരെയും ഇവിടെ തടഞ്ഞു വയ്ക്കുന്നതിനു തീരുമാനിച്ചത്.
ആദ്യം ഇരുവരെയും യാസ് പൊലീസ് സ്റ്റേഷനിലേയ്ക്കാണ് കൊണ്ടു പോയത്, പിന്നീട് അൽവത്ബാ ജയിലിലേയ്ക്കു മാറ്റി. എന്നാൽ, ഇതുവരെയും കേസിൽ കുറ്റപത്രം അധികൃതർ പരിശോധിച്ചിട്ടില്ല. കുട്ടിയുടെ പിതാവ് ആരാണ്, ഇരുവരും എത്രനാളായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു, നോഹിയയുടെ എച്ച്‌ഐവി ടെസ്റ്റിന്റെ ഫലം എന്നിവയ്ക്കു ശേഷം മാത്രമേ കേസിൽ കുറ്റപത്രം അടക്കമുള്ള നടപടികൾ ആരംഭിക്കുകയൂള്ളൂ. പിടിയിലാകുന്നതിനു രണ്ടു ദിവസം മുൻപ് ജനുവരി 27 നാണ് ഇരുവരും തമ്മിൽ ബന്ധപ്പെട്ടതെന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി യുഎഇയിലെ യാസ് വാട്ടർവേൾഡിൽ വാട്ടർ റെസ്‌ക്യൂ ഓപ്പറേറ്റീവ് വിഭാഗത്തിൽ ജോലി ചെയ്യുകയാണ് ക്ലൂർവെൽ. 2014 മധ്യത്തിൽ മുതൽ നോഹായിയിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായാണ് നോഹായ് ജോലി ചെയ്യുന്നത്.

 

Top