ജയിലില്‍ കഴിയുന്ന വിമത നേതാവിന്റെ മകള്‍ക്ക് ‘പന്ത്രണ്ടിരട്ടി തിളക്കം’: സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷയില്‍ കശ്മീരിന്റെ ടോപ്പറായി ഈ മിടുക്കി

ശ്രീനഗര്‍: ഭീകരവാദികള്‍ക്ക് ധനസഹായം ഒരുക്കിനല്‍കിയതിനു ജയിലില്‍ കശ്മീരിലെ വിമത നേതാവിന്റെ മകള്‍ ഇന്നലെ വരെ ‘സുമ’യുടെ വിശേഷണം. സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷയില്‍ കശ്മീരിന്റെ ടേപ്പറായാണ് അവള്‍ അച്ഛനോടുള്ള മധുരപ്രതികാരം തീര്‍ത്തത്. ഇനി ഇവള്‍ അറിയപ്പെടുന്നതു കശ്മീരിന്റെ അഭിമാനം എന്നു തന്നെയാകും.

ശ്രീനഗറിലെ അത്‌വാജനിലുള്ള ഡല്‍ഹി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ സുമ ഷാബിര്‍ ഷാ 500 ല്‍ 489 മാര്‍ക്ക് നേടിയാണ് ജമ്മു കശ്മീരിന്റെ അഭിമാനമായത്. ഡല്‍ഹിയിലെ തിഹാര്‍ ജയിലിലാണ് സുമയുടെ അച്ഛന്‍ ഷാബിര്‍ ഷാ കഴിയുന്നത്. ഭീകരവാദത്തിനായി ഫണ്ട് ശേഖരണം നടത്തിയെന്ന കുറ്റത്തിനാണ് കഴിഞ്ഞ ജൂലായില്‍ ദേശീയ അന്വേഷണ ഏജന്‍സി സുമയുടെ അച്ഛനെ പിടികൂടുന്നത്. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഹഫുസ് സയീദ് എന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നതിനു എന്‍ഫോഴ്‌സുമെന്റ് ഡയറക്ടറേറ്റും ഇയാള്‍ക്കെതിരെ കേസ് ചാര്‍ജു ചെയ്തിരുന്നു.

സുമയുടെ അഭിമാനവിജയത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അഭിനന്ദിച്ചു. പരീക്ഷയില്‍ 97.8 ശതമാനം മാര്‍ക്കു കരസ്ഥമാക്കി തിളക്കമാര്‍ന്ന വിജയമാണ് സുമ ഷാബിര്‍ ഷാ നേടിയത്. അവളുടെ കഠിനാധ്വാനവും ലക്ഷ്യബോധവും കശ്മീരിലെ മറ്റു വിദ്യാര്‍ത്ഥികള്‍ക്കു പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി ട്വീറ്റു ചെയ്തു.

Latest
Widgets Magazine